bahrainvartha-official-logo
Search
Close this search box.

‘പാ​ലം ദി ​ബ്രി​ഡ്ജ് 2022’ – കേ​ര​ള ​അ​റ​ബ് സാം​സ്കാ​രി​കോത്സവത്തിൻറെ ലോ​ഗോ പ്ര​കാ​ശ​നം ചെയ്തു

New Project - 2022-10-16T100902.328

മ​നാ​മ: ന​വം​ബ​ർ മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ ബ​ഹ്റൈ​ൻ പ്ര​തി​ഭ ന​ട​ത്തു​ന്ന പാ​ലം -ദി ​ബ്രി​ഡ്ജ് 2022 എ​ന്ന കേ​ര​ള-​അ​റ​ബ് സാം​സ്കാ​രി​ക വി​നി​മ​യ പ​രി​പാ​ടി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ബ​ഹ്റൈ​ൻ പ്ര​തി​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​തേ​രി​ക്ക് കൈ​മാ​റി പ​രി​പാ​ടി​യു​ടെ ക​ൺ​വീ​ന​ർ സു​ബൈ​ർ ക​ണ്ണൂ​ർ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പ്ര​തി​ഭ പ്ര​സി​ഡ​ന്റ് അ​ഡ്വ. ജോ​യ് വെ​ട്ടി​യാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​ലം -ദി ​ബ്രി​ഡ്ജ് ധ​ന​കാ​ര്യ ക​ൺ​വീ​ന​ർ മ​ഹേ​ഷ് യോ​ഗി ദാ​സ്, വ​ള​ന്റി​യ​ർ ക്യാ​പ്റ്റ​ൻ രാ​ജേ​ഷ് ആ​റ്റ​ഡ​പ്പ, ക​ലാ​വി​ഭാ​ഗം ക​ൺ​വീ​ന​ർ അ​ന​ഘ, ജോ. ​സെ​ക്ര​ട്ട​റി പ്ര​ജി​ൽ മ​ണി​യൂ​ർ, വൈ​സ് പ്ര​സി​ഡ​ന്റ് ഡോ. ​ശി​വ​കീ​ർ​ത്തി, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ഷെ​രീ​ഫ് കോ​ഴി​ക്കോ​ട്, റാം ​ബി​നു മ​ണ്ണി​ൽ, ലി​വി​ൻ കു​മാ​ർ, എ​ൻ.​കെ. വീ​ര​മ​ണി തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

ക​ലാ​കാ​ര​ന്മാ​രാ​യ അ​തു​ൽ ന​റു​ക​ര, പ്ര​സീ​ത ചാ​ല​ക്കു​ടി, സൂ​ഫി സം​ഗീ​ത​ജ്ഞ​ർ സ​മീ​ർ ബി​ൻ​സി എ​ന്നി​വ​രു​ടെ ടീം ​ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ഒ​രു​ക്കു​ന്ന വേ​ദി​യി​ൽ പ​ങ്കെ​ടു​ക്കും. മൂ​ന്നി​ന് വൈ​കീ​ട്ട് എ​ട്ടു​മു​ത​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി 10 വ​രെ തി​റ, തെ​യ്യം, പ​ട​യ​ണി, കോ​ൽ​ക്ക​ളി, മു​ട്ടി​പ്പാ​ട്ട് തു​ട​ങ്ങി​യ കേ​ര​ളീ​യ നാ​ട​ൻ​ക​ലാ​രൂ​പ​ങ്ങ​ളും അ​റ​ബി​ക് ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

ബേ​ക്ക​ൽ കോ​ട്ട, മി​ഠാ​യി തെ​രു​വ്, മ​ട്ടാ​ഞ്ചേ​രി ജൂ​ത തെ​രു​വ്, ബ​ഹ്റൈ​ൻ ട്വി​ൻ ട​വ​ർ, ബാ​ബു​ൽ ബ​ഹ്റൈ​ൻ തു​ട​ങ്ങി​യ കേ​ര​ള​ത്തി​ന്റെ​യും ബ​ഹ്റൈ​ന്റെ​യും ച​രി​ത്ര​മു​റ​ങ്ങു​ന്ന സ്ഥ​ല​ങ്ങ​ൾ പു​ന​ർ​നി​ർ​മി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഫു​ഡ് സ്റ്റാ​ളു​ക​ൾ​ക്കൊ​പ്പം ച​രി​ത്ര, ചി​ത്ര, ക​ര​കൗ​ശ​ല, പു​സ്ത​ക, ശാ​സ്ത്ര പ്ര​ദ​ർ​ശ​ന സ്റ്റാ​ളു​ക​ളും പാ​വ​ക​ളി, മാ​ജി​ക്, സൈ​ക്കി​ൾ ബാ​ല​ൻ​സ് എ​ന്നീ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും. പ്ര​തി​ഭ​യു​ടെ 26 യൂ​നി​റ്റു​ക​ൾ, 13 സ​ബ് ക​മ്മി​റ്റി​ക​ൾ എ​ന്നി​വ ചേ​ർ​ന്ന ഘോ​ഷ​യാ​ത്ര​യും സ​മാ​ജം, കെ.​എ.​സി.​എ ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തും.

കേ​ര​ള​ത്തി​ലെ​യും ബ​ഹ്റൈ​നി​ലെ​യും മ​ന്ത്രി​മാ​ർ, ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ തു​ട​ങ്ങി​യ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കും. പ​രി​പാ​ടി സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ പി. ​ശ്രീ​ജി​ത്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​ബൈ​ർ ക​ണ്ണൂ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!