മനാമ: ബഹ്‌റൈൻ പ്രതിഭ സാഹിത്യ ക്യാമ്പിന്റെ സ്വാഗതസംഘ രൂപീകരണയോഗം പ്രതിഭ ഹാളിൽ ചേർന്നു. മലയാളത്തിലെ പ്രമുഖ സാഹിത്യകാരനും കിളിമഞ്ചാരോ നോവൽ കർത്താവും മടപ്പള്ളി കോളേജ് മലയാള വിഭാഗം അധ്യാപകനുമായ രാജേന്ദ്രൻ എടത്തുംകരയുടെ നേതൃത്വത്തിലാണ് സാഹിത്യ ക്യാമ്പ് നടക്കുക.
ഡിസംബർ 16 ,17, 18 തീയതികളിൽ നടക്കുന്ന സാഹിത്യ ക്യാമ്പിന്റെ സ്വാഗത സംഘ രൂപീകരണം പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വേക്കേറ് ജോയ് വെട്ടിയാടൻ അധ്യക്ഷനായിരുന്നു. സാഹിത്യവേദി കൺവീനർ ശ്രീജ ദാസ് സ്വാഗതം പറഞ്ഞു. സാഹിത്യവും മറ്റിതര കലകളും മനുഷ്യരെ മനസ്സിനെ സംസ്ക്കാര ചിത്തരാക്കുന്നതിൽ വഹിക്കുന്ന പങ്കിനെയും അതിൽ സാഹിത്യ ക്യാമ്പ് നിർവ്വഹിക്കുന്ന പ്രാധാന്യത്തെയും പ്രദീപ് പതേരി തന്റെ ഉത്ഘാടന പ്രസംഗത്തിൽ പ്രതിപാദിച്ചു.
സാഹിത്യ ക്യാമ്പിന്റെ വിജയത്തിനായി പ്രതിഭ രക്ഷാധികാരി സമിതി അംഗം ബിനു മണ്ണിൽ കൺവീനറായും ശ്രീജ ദാസ്, രാജേഷ്. എം.കെ. എന്നിവർ ജോയന്റ് കൺവീനർമാരായ 101 അംഗ സംഘാടക സമിതി നിലവിൽ വന്നു. കൺവീനർ ബിനു മണ്ണിൽ സാഹിത്യ ക്യാമ്പിനുവേണ്ടിയുള്ള ഒരുക്കങ്ങൾ വിശദീകരിച്ചു. സുബൈർ കണ്ണൂർ, ഷെറീഫ് കോഴിക്കോട്, ഡോ:കൃഷ്ണകുമാർ, സുധി പത്തൻവേലിക്കര എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. രാജേഷ് കെ എം നന്ദി രേഖപ്പെടുത്തി.