മനാമ: ലുലു ഹൈപ്പർ മാർക്കറ്റിൽ ഡിസ്കവർ അമേരിക്ക വാരത്തിന് തുടക്കമായി. സാറിലെ ആട്രിയം മാളിൽ നടന്ന ചടങ്ങിൽ ബഹ്റൈനിലെ അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടി ആഘോഷം ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ് ഡയറക്ടർ ജൂസെർ രൂപവാലയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. ഒക്ടോബർ 22 വരെ വ്യത്യസ്ത തരം അമേരിക്കൻ ഉൽപന്നങ്ങൾ മികച്ച ഓഫറോടെ ലഭിക്കും.
പഴങ്ങൾ, ശീതീകരിച്ച ഉൽപന്നങ്ങൾ, ചീസ്, സോസ്, ഐസ്ക്രീം, കോഫി, കേക്ക് മിക്സ്, ഫ്രൂട്ട് ജ്യൂസ് സിറപ് തുടങ്ങിയവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ബഹ്റൈനിലെ അമേരിക്കൻ സ്ഥാപനങ്ങളെ പരിചയപ്പെടുത്തുന്നതിനുള്ള കിയോസ്കുകളും സജ്ജീകരിച്ചിട്ടുണ്ട്. അമേരിക്കൻ നിർമിത ഹാർലി ഡേവിഡ്സൺ മോട്ടോർ സൈക്കിൾ, റെഡ് ഇന്ത്യൻ മോട്ടോർ ബൈക്ക് എന്നിവയും പ്രദർശിപ്പിച്ചിട്ടുണ്ട്.
ഡിസ്കവർ അമേരിക്കൻ വാരാചരണത്തിന് സൗകര്യമൊരുക്കിയ ജൂസെർ രൂപവാലക്കും ലുലു ഹൈപ്പർ മാർക്കറ്റിനും നന്ദി അറിയിക്കുന്നതായി സ്റ്റീവൻ സി. ബോണ്ടി പറഞ്ഞു. വിവിധ തരത്തിലുള്ള അമേരിക്കൻ ഉൽപന്നങ്ങൾ അടുത്തറിയാനുള്ള അവസരമാണ് ഇതെന്ന് ജൂസെർ രൂപവാല പറഞ്ഞു.