ഐ സി എഫ് പ്രവാസി സഭ ഇന്ന് (വെള്ളി)

icf
മനാമ: “പുതിയവർത്തമാനങ്ങളിൽ പ്രവാസത്തിനും ആധിയുണ്ട് “എന്ന ശീർഷകത്തിൽ ഐ സി എഫ് ഗൾഫ് തലങ്ങളിൽ ദ്വൈമാസ ബോധവത്കരണത്തിന്റെ സമാപനം കുറിച്ച് കൊണ്ട് ആയിരം കേന്ദ്രങ്ങളിൽ നടക്കുന്ന യൂണിറ്റ് സമ്മേളനം ” പ്രവാസി സഭ ” ഇന്ന് (26. 4. 19 ) ബഹ്റൈനിലെ 40 കേന്ദ്രങ്ങളിൽ നടക്കുന്നു.
  ബോധവത്കരണത്തിന്റെ ഭാഗമായി “ഇന്ത്യൻ ജനാധിപത്യവും മതനിരപേക്ഷതയും നേരിടുന്ന വെല്ലുവിളികൾ ” പ്രവാസം എന്നി വിഷയങ്ങളിൽ സെമിനാറുകളും കാൻസർ ബോധവത്കരണം, കുടുംബ സംഗമങ്ങൾ വിദ്യാർത്ഥികളുടെ ചിത്ര രചനാ മത്സരം, ഹാദിയ പഠിതാക്കളുടെ പ്രബന്ധ രചനാ മത്സരം എന്നിവ നടന്നു.
  ഇന്ന് നടക്കുന്ന പ്രവാസി സഭയിൽ പ്രമേയ പ്രഭാഷണം ,പ്രബന്ധം, ഗാനാലാപനം, ക്യാൻസർ ബോധവൽക്കരണ ഡോക്യുമെന്ററി പ്രദർശനം, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾ, പൗരപ്രമുഖൻമാർ, സാമൂഹ്യ സംസ്കാരിക രംഗത്തെ പ്രമുഖർ, വ്യാപാര രംഗത്തെ പ്രമുഖർ, എന്നിവരെ ആദരിക്കൽ ,സമ്മാന ദാനംഎന്നിവ നടക്കും പരിപാടിക്ക് നാഷണൽ, സെൻട്രൽ നേതാക്കൻമാർ, യൂണിറ്റ് പ്രവർത്തകർ, എന്നിവർ നേത്യത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!