മനാമ: ബഹ്റൈൻ പ്രതിഭ വനിത വേദിയുടെ നേതൃത്വത്തിൽ ‘ജൈവലഹരിയുടെ രസികത്വം’ എന്ന വിഷയത്തിൽ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു.
ഡോ. വേണുഗോപാൽ തോന്നക്കൽ പ്രഭാഷണം നടത്തി. സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കുന്നതിലെ മനശ്ശാസ്ത്രം, ഫാഷൻ ഭ്രമത്തിലെ മനോതലം, സോപ്പ് ഉൾപ്പെടെയുള്ള കൃത്രിമ സൗന്ദര്യ വർധക വസ്തുക്കളുടെ ഉപയോഗം മൂലം മനുഷ്യർക്കും ജൈവ പ്രകൃതിക്കും ചുറ്റുപാടിനുമുണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങളും അപകടങ്ങളും എന്നിവയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പരിപാടിയിൽ പങ്കെടുത്തവരുടെ ചോദ്യങ്ങൾക്ക് മറുപടിയും നൽകി. വനിത വേദി വൈസ് പ്രസിഡന്റ് സിൽജ സതീഷ് അധ്യക്ഷത വഹിച്ചു.
പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടാൻ എന്നിവർ സംസാരിച്ചു. വനിത വേദി സെക്രട്ടറി സരിതകുമാർ സ്വാഗതം പറഞ്ഞു.