മനാമ: ബഹ്‌റൈൻ പ്രവാസി എഴുത്തുകാരി മായാ കിരൺ എഴുതിയ ടെക്നോ ക്രൈം ത്രില്ലർ ‘ദി ബ്രെയിൻ ഗെയിം’ നോവൽ ഈ മാസത്തെ ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യവേദിയുടെ പുസ്തക പരിചയത്തിൽ അവതരിപ്പിക്കും.
അനുകാലികവും സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം കൈകാര്യം ചെയ്ത നിലയിൽ ചർച്ച ചെയ്യപ്പെട്ട ഈ നോവലിൻ്റെ വായനാനുഭവം പങ്കുവയ്ക്കുന്ന ചടങ്ങിലേയ്ക്ക് ഒക്ടോബർ 22 ശനിയാഴ്ച വൈകിട്ട് 7.30 ന് ഏവരേയും സ്വാഗതം ചെയ്യുന്നതായി സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് സാഹിത്യ വിഭാഗം കൺവീനർമാരായ പ്രശാന്ത് മുരളിധർ, അനഘ രാജീവ് എന്നിവരെ ബന്ധപ്പെടാവുന്നതാണ്.