മനാമ: 21 പബ്ലിക് സ്കൂളുകൾ പങ്കെടുത്ത ഈ വർഷത്തെ ബാപ്‌കോ ഗ്രീൻ സ്കൂൾ അവാർഡുകൾ പ്രഖ്യാപിച്ചു. ബാപ്‌കോ 2005 മുതൽ പൊതു മേഖലാ സ്കൂളുകൾക്കായി നടത്തുന്ന നാഷണൽ ലെവൽ മത്സരത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രൊജെക്ടുകളാണ് സ്കൂളുകൾ ഡിസൈൻ ചെയ്യുന്നത്. ഈ പ്രോജക്ടുകളുടെ പ്രധാന ലക്ഷ്യം വായു, ജല വിതരണം, മാലിന്യ നിർമാർജനം എന്നിവ മെച്ചപ്പെടുത്തുകയാണ് .
ഓയിൽ മിനിസ്റ്റർ ശൈഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫയുടെ നേതൃത്വത്തിലാണ് ഇന്നലെ അവാലിയിലെ ബാപ്‌കോ ക്ലബ്ബിൽ അവാർഡ്ദാന ചടങ്ങുകൾ സംഘടിപ്പിച്ചത്. ഒന്നാം സ്ഥാനം പെൺകുട്ടികളുടെ അൽ എസ്റ്റിക്കൽ സെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി അവരുടെ പ്രൊജക്റ്റ് ‘റീസൈക്ലിങ് അലൂമിനിയംസ് മാലിസ്’ ആയിരുന്നു. അൽ നൂർ സെക്കൻഡറി സ്കൂളിന്റെ ‘പ്രൊഡ്യൂസിങ് ഫീഡ് ഫ്രം പ്ലം ട്രീ വേസ്റ്റ്’ എന്ന പ്രൊജക്റ്റിന് രണ്ടാം സ്ഥാനവും ആൺകുട്ടികളുടെ അൽ ജാബ്രിയ ടെക്‌നിക്കൽ സ്കൂളിന് 3 ഡി പ്രിൻറർ പ്രോജെക്ടിന് മൂന്നാം സ്ഥാനവും ലഭിച്ചു.
അവാർഡ്ദാന ചടങ്ങിൽ എഡ്യൂക്കേഷൻ മിനിസ്ട്രി റിസോഴ്സ്സ് ആൻഡ് സർവീസ് അണ്ടർ സെക്രട്ടറി ഡോ.മുഹമ്മദ് മുബാറക് ജുമാ, നാഷണൽ ഓയിൽ ആൻഡ് ഗ്യാസ് അതോറിറ്റി, സുപ്രീം കൗൺസിൽ ഫോർ എൻവിറോണ്മെന്റ്, ബാപ്‌കോ സീനിയർ മാനേജ്മെന്റ് ഒഫീഷ്യൽസ് എന്നിവർ പങ്കെടുത്തു.