മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ഒളിമ്പ്യൻ അബ്ദുൾറഹ്മാൻ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ഫുട്ബോൾ ടൂർണ്ണമെൻറ് വിജയകരമായി സമാപിച്ചു. രണ്ട് ദിവസങ്ങളിലായി എട്ട് ടീമുകൾ മാറ്റുരച്ച മൽസരങ്ങളിൽ ഫൈനലിൽ അൽ കേരളാവി എഫ് സിയും, ഷോ സ്റ്റോപ്പേഴ്സ് എഫ്.സി യും തമ്മിൽ ടൂർണ്ണമെൻറ് കണ്ട വാശിയേറിയ മൽസരത്തിനൊടുവിൽ നിർണ്ണായകമായ ഒരു ഗോളിന് അൽ കേരളാവിയെ മറികടന്ന് ഷോസ്റ്റോപ്പേഴ്സ് മിന്നുന്ന ജയം കരസ്ഥമാക്കി.
വ്യാഴാഴ്ച വൈകിട്ട് ഹൂറ അൽ തീൽ സ്റ്റേഡിയത്തിൽ ബഹ്റൈൻ ഇന്ത്യൻ എംബസി സെക്കൻറ് സെക്രട്ടറി രവിശങ്കർ ശുക്ല ഫുട്ബാൾ ടൂർണ്ണമെന്റ് കിക്കോഫ് ചെയ്തു. ബി.എംസി-ഐമാക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്,സാമൂഹ്യ പ്രവർത്തകൻ സെയ്ദ്ദ് ഹനീഫ്, പ്രവാസി ലീഗൽ സെൽ ബഹ്റൈൻ കോഡിനേറ്റർ അമൽദേവ്, ടൂർണ്ണമെൻറ് കോഡിനേറ്റർ ജറി ജോയ്,അൻവർ നിലമ്പൂർ എന്നിവർ സന്നിഹിതരായിരുന്നു.
കെ.പി.എഫ് പ്രസിഡണ്ട് സുധീർ തിരുനിലത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ടൈറ്റിൽ സ്പോൺസർ നൈന മുഹമ്മദ് ഷാഫി സമ്മാനദാനം നടത്തി. ജന.സെക്രട്ടറി ജയേഷ്.വി.കെ, ട്രഷറർ സുജിത് സോമൻ, വൈസ് പ്രസിഡണ്ട്മാരായ ജമാൽ കുറ്റിക്കാട്ടിൽ, ഷാജി പുതുക്കുടി, ടൂർണ്ണമെൻറ് കൺവീനർ സവിനേഷ്,ജോയൻറ് കൺവീനർ ശശി അക്കരാൽ, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഹരീഷ്.പി.കെ, അഖിൽ താമരശ്ശേരി, രജീഷ്.സി.കെ, സുധി ചാത്തോത്ത്, പ്രജിത് ചേവങ്ങാട്ട്, ബവിലേഷ്, ഷാജി അനോഷ് ട്രേഡിംഗ്, അനിൽ കുമാർ, സുജീഷ്, റഫീഖ് നാദാപുരം, സുനിൽകുമാർ, ലേഡീസ് വിംഗ് കൺവീനർ രമാസന്തോഷ് ,സജ്ന ഷനൂബ്, ഷീജ നടരാജ്, അഞ്ജലി സുജീഷ്, ഷോണിമ ജയേഷ്, ജീന രാജീവ്, ബബിന സുനിൽ, സാന്ദ്ര നിഷിൽ, ശ്രീജില ബിജു, അമീറാ സഹീർ, കെൻസ, സിനിസുരേന്ദ്രൻ, ശരണ്യ എന്നിവർ നേതൃത്വം നൽകി. നിർമൽ, ഉമ്മർ എന്നിവർ വളണ്ടിയർഷിപ്പും കൈകാര്യംചെയ്തു. രക്ഷാധികാരി യു.കെ.ബാലൻ റഫറി ഇമാദ് അഹ്മദിന്റെ നിർദ്ദേശങ്ങളും സ്കോറും രേഖപ്പെടുത്തി. കമന്റേറ്റർ ഷമീർ പൊന്നാനി എട്ട് മാച്ചുകൾക്കും കമന്ററി നൽകി. ലേഡീസ് വിംഗിന്റെ ഫുഡ് ഫെസ്റ്റ് ടൂർണ്ണമെൻറിലുടനീളം സ്വാദൂറും കോഴിക്കോടൻ വിഭവങ്ങൾ ലഭ്യമാക്കി.