bahrainvartha-official-logo
Search
Close this search box.

ഓരോ വീട്ടിലും ഒരു വൈദ്യുതി നിലയം – പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം സെമിനാർ സംഘടിപ്പിക്കുന്നു

New Project - 2022-10-25T085346.572

മനാമ: പാരിസ്ഥിതിക പ്രശ്നങ്ങൾ ഇല്ലാത്ത, ചെലവ് കുറഞ്ഞ സൗരോർജ്ജത്തിന്റെ സാധ്യതകൾ ലോകം മുഴുവൻ ഉപയോഗപ്പെടുത്തുന്നു. ഇന്ത്യയിൽ പ്രത്യേകിച്ച് നമ്മുടെ സംസ്ഥാനത്തും സൗരോർജ്ജം പ്രധാന ഊർജ്ജസ്രോതസ്സായി പരിഗണിച്ചു കൊണ്ടുള്ള ധാരാളം പദ്ധതികൾ ആവിഷ്കരിക്കപ്പെടുകയാണ്.
സോളാർ ഊർജ്ജ വിനിയോഗത്തെ കുറിച്ചുള്ള അവബോധം പകരാൻ പ്രോഗ്രീസിവ് പ്രൊഫഷണൽ ഫോറം (PPF) ഒക്ടോബർ 29 ശനിയാഴ്ച വൈകീട്ട് 7 . 30 ന് സഗയ്യ ബി എം സി ഹാളിൽ വെച്ച് സെമിനാർ സംഘടിപ്പിക്കുന്നു.

വ്യവസായിക കാര്യങ്ങൾക്കപ്പുറം വീടുകളിൽ സോളാർ എനർജി ഫലപ്രദമായി എങ്ങിനെ ഉപകാരപ്പെടുത്തുവാൻ കഴിയും, അതിന്റെ ഗുണങ്ങളും ദോഷങ്ങളും തുടങ്ങിയ വിവിധ വശങ്ങളും പ്രദിപാദിക്കുന്നതാണ്. ചുരുങ്ങിയ ചിലവിൽ പോലും വീടുകളിൽ സൗരോർജ്ജ പദ്ധതികൾ തരപ്പെടുത്തുവാൻ കഴിയും എന്നിരിക്കെ അതിനെ പറ്റിയുള്ള വിശകലനം സോളാർ മേഖലയിൽ പരിചയസമ്പന്നരായ എൻജിനീയർമാരെ ഉപകാരപ്പെടുത്തി പൊതു ജനങ്ങൾക്കായി അവതരിപ്പിക്കുക എന്നതാണ് ഈ സെമിനാർ കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നതെന്ന് പി പി എഫ് ഭാരവാഹികൾ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സംവിധാനങ്ങൾ വളരെ വലിയ പ്രോത്സാഹനമാണ് സോളാർ എനർജി പദ്ധതികളുടെ കാര്യത്തിൽ ചെയ്തു വരുന്നത്.

നാട്ടിൽ നിന്നും കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് എൻജിനീയർ എൻ. നന്ദകുമാർ, സോളാർ മേഖലയിൽ പ്രാവീണ്യമുള്ള ബഹറിനിൽ നിന്നുള്ള അരുൺ സി ഉത്തമൻ, ശങ്കർ കടവിൽ, രാഹുകൾ രാധാകൃഷ്ണൻ എന്നിവരാണ് വിവിധ വിഷയങ്ങളിൽ പങ്കെടുത്ത് സംസാരിക്കുന്നത്. സെമിനാറിൽ പങ്കെടുക്കുന്നവരുടെ സംശയ നിവാരണത്തിനും അവസരം ഉണ്ടായിരിക്കുന്നതാണ്.

സെമിനാറിലേക്കു തല്പരരായ മുഴുവൻ ആളുകളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായും പി പി എഫ് ഭാരവാഹികൾ പത്ര കുറിപ്പിലൂടെ പറഞ്ഞു .കൂടുതൽ വിവരങ്ങൾക്കായി പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം ഭാരവാഹികളായ ഇ എ സലിം (32218850), ഡോ. കൃഷ്ണകുമാർ (33321606), റഫീക്ക് അബ്ദുള്ള (38384504), റാം (33988231), ഹരി പ്രകാശ് (38860719), എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!