ബി കെ.എസ് – ഡിസി അന്താരാഷ്ട്ര പുസ്തകമേള ഓഫീസ് തുറന്നു

New Project - 2022-10-25T093040.817

മനാമ: നവംബർ 10 മുതൽ 20 വരെ ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെയും സാംസ്കാരികോത്സവത്തിൻ്റെയും പ്രർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഓഫീസ് പ്രവർത്തനമാരംഭിച്ചു. സമാജം പി വി ആർ ഹാളിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.

സമാജത്തിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ ഓഫീസിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.ആക്ടിംഗ് പ്രസിഡൻ്റ് ദേവദാസ് കുന്നത്ത്, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, പുസ്തകമേളയുടെ ജനറൽ കോർഡിനേറ്റർ ഷബിനി വാസുദേവ് എന്നിവരും പുസ്തമേളയുടെ പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ബഹ്റൈൻ കേരളീയ സമാജവും ഡിസി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ കേരളത്തിലെ വിവിധ പ്രസാധകരുടെ ഏറ്റവും പുതിയ പുസ്തങ്ങളടക്കം രണ്ടായിരത്തോളം ശീർഷകങ്ങളിലുള്ള ഒരു ലക്ഷത്തിലേറെ പുസ്തകങ്ങളാണ് എത്തുന്നത് എന്നും പുസ്തകമേളയുടെ ഭാഗമായി എല്ലാ ദിവസവും സാഹിത്യ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നുണ്ടെന്നും സംഘാടകർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!