മായ കിരണിൻറെ ‘ദി ബ്രെയിൻ ഗെയിം’  – പുസ്‌തക പരിചയം സംഘടിപ്പിച്ചു

WhatsApp Image 2022-10-24 at 6.22.04 PM

മനാമ: ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ പ്രവാസി എഴുത്തുകാരി മായ കിരണിന്റെ ‘ദി ബ്രെയിൻ ഗെയിം’ എന്ന നോവലിന്റെ പുസ്തക പരിചയം നടത്തി. ബോണി ജോസഫ് വായനക്കാരുമായി വായനാനുഭവം പങ്കുവച്ച് സംസാരിച്ചു.

കുറ്റാന്വേഷണ ശ്രേണിയിലെ ഒരു മികച്ച നോവലാണ് ‘ദി ബ്രെയിൻ ഗെയിം’ എന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ അഭിപ്രായപ്പെട്ടു. മലയാളത്തിൽ എഴുതിയിട്ടുള്ള  ക്രൈം ഫിക്ഷൻ നോവലുകളിൽ മുൻപന്തിയിൽ നിൽക്കാവുന്ന ബ്രെയിൻ ഗെയിമുമായി മുന്നോട്ടുവന്ന മായാ കിരണിനെ അദ്ദേഹം അഭിനന്ദിച്ചുകൊണ്ട് പുസ്തകത്തെ വായനക്കാർക്ക് പരിചയപ്പെടുത്തി.

കുറ്റാന്വേഷണ സാഹിത്യം മലയാളത്തിൽ പൊതുസമൂഹം സ്വീകരിക്കാത്തതിന്റെ സാഹചര്യം നന്മതിന്മകളെ കുറിച്ചുള്ള മലയാളികളുടെ ചില അബദ്ധ ധാരണകളായിരുന്നു എന്നും ഇന്ന് ആ അവസ്ഥ മാറി വരുന്നതായും മായയുടെ ബ്രയിൻ ഗെയിം മികച്ച വായനാനുഭവമായിരുന്നെന്നും ആശംസകൾ നേർന്നുകൊണ്ട് സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര സംസാരിച്ചു.

ആദ്യ അവസാനം വരെ വായനാസ്വാദകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുവാൻ മായയുടെ ദി ബ്രെയിൻ ഗെയിമിന് സാധിച്ചു എന്ന് സ്വാഗതപ്രസംഗത്തിൽ സമാജം സാഹിത്യവേദി കൺവീനർ പ്രശാന്ത് മുരളീധരൻ അഭിപ്രായപ്പെട്ടു.

ബഹ്‌റൈൻ കേരളീയ സമാജത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട്, ദി ബ്രെയിൻ ഗെയിം ഉണ്ടായ നാൾവഴികളെ കുറിച്ച് മറുപടി പ്രസംഗത്തിൽ മായ കിരൺ സംസാരിച്ചു. പുസ്‌തക പരിചയ പരിപാടിയിൽ ശ്രീജിത്ത് ഗോപിനാഥൻ , കൃഷ്ണൻ ഐ. വി , ജോർജ് വർഗീസ് , ഷെമിലി പി ജോൺ  എന്നിവർ ആശംസകൾ നേർന്നു. ബഹ്‌റൈൻ കേരളീയ സമാജത്തിനു വേണ്ടി സാഹിത്യവേദി ജോയിന്‍ കൺവീനർ അനഘ രാജീവന്‍ നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!