ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സിഞ്ച് യുണിറ്റ് സ്നേഹ സംഗമം സംഘടിപ്പിച്ചു

New Project - 2022-10-26T103101.409

മനാമ: “തണലാണ് പ്രവാചകൻ” എന്ന പ്രമേയത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ചു നടത്തുന്ന കേമ്പയിനിന്റെ ഭാഗമായി സിഞ്ച് യുണിറ്റ് സ്നേഹ സംഗമം സംഘടിപ്പിച്ചു. പരിപാടി പ്രമുഖ മാധ്യമ പ്രവർത്തകൻ സിറാജ് പള്ളിക്കര ഉദ്‌ഘാടനം ചെയ്തു.

കാലാതിവർത്തിയായ ദർശനമാണ് പ്രവാചകൻ മുഹമ്മദ് ലോകത്തിന് സമർപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യർക്കിടയിൽ പരസ്പരമുള്ള സ്നേഹവും ആദരവുമാണ് നിലനിൽക്കേണ്ടത്. എല്ലാ രീതിയിലുള്ള പക്ഷഭേദങ്ങളും നിർമാർജനം ചെയ്യപ്പെടണം. ജാതി, വർഗ, വർണ വിവേചനങ്ങൾക്കെതിരെയും പ്രവാചകൻ നിരന്തരമായ സമരത്തിലേർപ്പെട്ടു. മനുഷ്യജീവിതത്തെ പ്രയാസത്തിലകപ്പെടുത്തുന്ന അന്ധവിശ്വാങ്ങൾക്കെതിരെയും അനാചാരങ്ങൾക്കെതിരെയും മുഹമ്മദ് നബി ശബ്ദമുയർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫിൽസ ഫൈസൽ, തഹിയ ഫാറൂക്ക് എന്നിവരുടെ പ്രാർത്ഥന ഗീതത്തോടെ ആരംഭിച്ച പരിപാടിയിൽ സിഞ്ച് യുണിറ്റ് പ്രസിഡൻ്റ് ഗഫൂർ മൂക്കുതല അധ്യക്ഷത വഹിച്ചു. ഫൈസൽ സ്വാഗതവും ഷംജിത് നന്ദിയും പറഞ്ഞു. ശൈഖ ഗാനം ആലപിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!