മനാമ: ഐ സി എഫ് ബഹ്‌റൈൻ നാഷണൽ കമ്മറ്റിയുടെ കീഴിൽ ‘തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം’ എന്ന പ്രമേയത്തിൽ നടത്തികൊണ്ടിരിക്കുന്ന മീലാദ് ക്യാമ്പയിന്റെ സമാപനം കുറിച്ച് പ്രവാചക പ്രകീർത്തന കാവ്യമായ ഖസീദത്തുൽ ബുർദ ആലാപന സദസ്സും പണ്ഡിത ശ്രേഷ്ടരും സമസ്ത കേരള ജംഇയ്യതുൽ ഉലമ അധ്യക്ഷനുമായിരുന്ന താജുൽ ഉലമ അസ്സയിദ് അബ്ദുൽറഹ്മാൻ അൽ ബുഖാരി ഉള്ളാൾ തങ്ങളുടെ അനുസ്മരണവും ഇന്ന് (26-10-22) രാത്രി 8.30ന് മനാമ ഐസിഎഫ് ഓഡിറ്റോറിയത്തിൽ നടക്കും
ബുർദ ആലാപനത്തിന് റഹീം സഖാഫി അത്തിപ്പറ്റ, അബൂബക്കർ ലത്തീഫി, ഹകീം സഖാഫി കിനാലൂർ എന്നിവർ നേതൃത്വം നൽകും. കെ. സി സൈനുദ്ധീൻ സഖാഫി, അഡ്വ.എം. സി. അബ്ദുൽ കരീം എന്നിവർ താജുൽ ഉലമ അനുസ്മരണ പ്രഭാഷണം നടത്തും. ഷാനവാസ് മദനി, വി. പി. കെ അബൂബക്കർ ഹാജി, മുസ്തഫ ഹാജി തുടങ്ങിയ ഐസിഎഫ് നേതാക്കളും മറ്റു പ്രമുഖ വ്യക്തിത്വങ്ങളും പരിപാടിയിൽ സംബന്ധിക്കും.