bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി പ്രവർത്തക സംഗമം സംഘടിപ്പിച്ചു

WhatsApp Image 2022-10-25 at 7.24.10 PM

മനാമ: കെഎംസിസി ബഹ്‌റൈൻ വയനാട് ജില്ല കമ്മിറ്റി ഹരിതം 22 പ്രവർത്തകസംഗമം മനാമ കെഎംസിസി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കൽപ്പറ്റ മണ്ഡലം എം.എൽ.എ ടി സിദ്ദിഖ് ഉദ്‌ഘാടനം ചെയ്തു. സമസ്ത ബഹ്‌റൈൻ പ്രസിഡണ്ട് സയ്യിദ് ഫക്രുദീൻ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി.

ബഹ്‌റൈൻ കെഎംസിസി ബഹ്‌റൈൻ വയനാട് ജില്ല പ്രസിഡണ്ട് ഹുസൈൻ മുട്ടിൽ അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീ സംസ്ഥാന ട്രഷർ പി ഇസ്മായിൽ സാഹിബ് ,ഫാത്തിമ തഹ്‌ലിയ (മുൻ msf ദേശീയ വൈസ് പ്രസിഡന്റ്) എന്നിവർ പ്രഭാഷണം നടത്തി. Sys സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കൂട്ടൂർ, ബഹ്‌റൈൻ കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടി അസൈനാർ കളത്തിങ്കൽ, കെഎംസിസി വയനാട് ജില്ല ട്രഷർ റിയാസ് പന്തിപ്പൊയിൽ, ഓർഗനൈസിങ് സെക്രട്ടറി ഫത്ഹുദ്ധീൻ മേപ്പാടി, ഹനീഫ എടപ്പറമ്പത്ത് (പീസ് മാനേജിങ് ഡയറക്ടർ), എം.പി.സി അഷ്‌റഫ് (എം പി സി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ) മുഹ്‌സിൻ മന്നത്, ഷഫീഖ് ആർ.വി, ഹസീബ് ബത്തേരി, ഷാനിദ് വെള്ളമുണ്ട, സഫീർ നിരവിൽപുഴ ,ജാഫർ മേപ്പാടി, ഷാഫി ബത്തേരി, ഫൈസർ ഏരി, മുത്തലിബ് വെണ്ണിയോട്, നിസാം കരടിപ്പാറ , മറ്റ് സ്റ്റേറ്റ് ,ജില്ല ,ഏരിയ ,മണ്ഡലം ,പഞ്ചായത്ത് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. ബഹ്‌റൈൻ കെ എം സി സി വയനാട് ജില്ല ജനറൽ സെക്രട്ടറി ഹുസൈൻ മക്കിയാട് സ്വാഗതവും വയനാട് ജില്ല വൈസ് പ്രസിഡന്റ് മുഹ്‌സിൻ മന്നത്ത് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!