മനാമ: ബഹ്‌റൈൻ മാർത്തോമ്മാ ഇടവക മിഷന്റെ നേതൃത്വത്തിൽ ‘കരുതും കരങ്ങൾ’ എന്ന പേരിൽ ലേബർ ക്യാമ്പ് സഹോദരങ്ങൾക്കായി ഭക്ഷണ സാമഗ്രികളുടെ വിതരണവും , സൗജന്യ മെഡിക്കൽ പരിശോധനയും ഒക്ടോബർ 21- ന് മാർത്തോമ്മാ കോംപ്ലെക്സിലെ ഗ്രൗണ്ട് ഫ്ളോർ ഹാളിൽ ഉച്ചയ്ക്ക് 3 മണിക്ക് നടത്തപ്പെട്ടു.
ഇടവക മിഷൻ പ്രസിഡന്റും , ഇടവക വികാരിയുമായിരിക്കുന്ന റവ. ഡേവിഡ് വി.ടൈറ്റസ് അച്ചൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇടവക മിഷൻ വൈസ് പ്രസിഡന്റും, ഇടവക സഹവികാരിയുമായിരിക്കുന്ന റവ. ബിബിൻസ് മാത്യൂസ് ഓമനാലി അച്ചൻ മുഖ്യ സന്ദേശം നൽകി. ഇടവക മിഷൻ ആത്മായ ഉപാദ്ധ്യക്ഷൻ തോമസ് റോയ് പ്രാരംഭ പ്രാർത്ഥനയും, ഇടവക മിഷൻ ഗായകസംഘം പ്രാരംഭ ഗാനവും , ഇടവക മിഷൻ സെക്രട്ടറി ബിജു മാമ്മൻ സ്വാഗതവും, ഇടവക മിഷൻ കമ്മിറ്റി അംഗവും, ഇടവക സെക്രട്ടറിയും ആയിരിക്കുന്ന ജേക്കബ് ജോർജ് (അനോജ്) ആശംസ പ്രസംഗവും, ഇടവക മിഷൻ ട്രസ്റ്റീ എബ്രഹാം T. വർഗീസ് സമാപന പ്രാർത്ഥനയും, പ്രോഗ്രാം കൺവീനർ അജി തോമസ് കൃതഞ്ജതയും രേഖപ്പെടുത്തി. പ്രസ്തുത പ്രോഗ്രാമിൽ ലേബർ ക്യാമ്പിൽ നിന്നും 50 സഹോദരങ്ങൾ പങ്കെടുത്തു. പങ്കെടുത്ത എല്ലാവർക്കും സൗജന്യ മെഡിക്കൽ പരിശോധനയും, ഭക്ഷണ സാമഗ്രികളുടെ വിതരണവും, ചായ സൽക്കാരവും നൽകുകയുണ്ടായി.