bahrainvartha-official-logo
Search
Close this search box.

സഹിഷ്ണുതയും സഹവർത്തിത്വവുമാണ് മാനവപുരോഗതിയുടെ അടിസ്ഥാനം; ശൈഖ് ഉസാമ ഫുആദ് ഉബൈദ്

"സ്നേഹദൂതനായ പ്രവാചകൻ" സൗഹൃദ സമ്മേളനം ശൈഖ് ഉസാമ ഫുആദ് ഉബൈദ് ഉദ്ഘാടനം ചെയ്യുന്നു

മനാമ: പരസ്പരമുള്ള സഹിഷ്ണുതയും സഹവർതിത്വവുമാണ് മാനവിക പുരോഗതിയുടെ അടിസ്ഥാനമെന്ന് ബഹ്‌റൈനിലെ പ്രമുഖ പണ്ഡിതനും മുസ്തഫ മസ്ജിദ് ഖത്തീബുമായ ശൈഖ് ഉസാമ ഫുആദ് ഉബൈദ് പ്രസ്താവിച്ചു. ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ചു നടത്തുന്ന കേമ്പയിനിന്റെ ഭാഗമായി ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച “സ്നേഹദൂതനായ പ്രവാചകൻ” എന്ന തലക്കെട്ടിലുള്ള സൗഹൃദ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ മത സമൂഹങ്ങളെയും വിവിധ വിഭാഗങ്ങളെയും ഉൾക്കൊള്ളാനുള്ള വിശാലതയുള്ള രാജ്യമാണ് ബഹ്‌റൈൻ. ഈ ഒരു വിശാലതയും ഉൾക്കൊള്ളലും തന്നെയാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. നമ്മുടെ കയ്യിലുള്ളതൊക്കെയും പരസ്പരം പങ്ക് വെക്കാൻ നാം സന്നദ്ധരാവേണ്ടതുണ്ട്. വിശ്വമാനവികതയും മനുഷ്യർക്കിടയിൽ കലർപ്പില്ലാത്ത സ്നേഹവുമാണ് പ്രവാചകൻ ലോകത്തിനു മുമ്പിൽ സമർപ്പിച്ചത്. മതത്തിന്റെയും ജാതിയുടെയും വർണത്തിന്റെയും ഭാഷയുടെയും പേരിലുള്ള എല്ലാവിധ വേർതിരിവുകളെയും അദ്ദേഹം നിരാകരിക്കുന്നു. വർത്തമാനകാല സമൂഹത്തിൽ മനുഷ്യർക്കിടയിൽ പകയും വിദ്വേഷവും പ്രചരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത് ഏറെ ആശങ്കയുളവാക്കുന്നതാണ്. മതവിശ്വാസികൾ തങ്ങളുടെ മൂലപ്രമാണങ്ങളിലേക്കും അടിസ്ഥാനങ്ങളിലേക്കും മടങ്ങേണ്ടതുണ്ട്. പരസ്പരമുള്ള ആദരവും ചേർത്തു പിടിക്കലുമാണ് അവിടെ നമുക്ക് കാണാനാവുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രമുഖ പ്രഭാഷകനും ആക്റ്റിവിസ്റ്റുമായ സലീം മമ്പാട് മുഖ്യ പ്രഭാഷണം നടത്തി.

സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി വികാരി റവ. പോൾ മാത്യു, ഇസ്കോൺ ബഹ്‌റൈൻ വൈസ് പ്രസിഡന്റ്‌ രാധാകൃഷ്ണൻ (കീർത്തനേശ കൃഷ്ണദാസ), എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ്‌ സഈദ് റമദാൻ നദ്‌വി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജനറൽ സെക്രട്ടറി എം. അബ്ബാസ്‌ സ്വാഗതവും കേമ്പയിൻ ജനറൽ കൺവീനർ മുഹമ്മദ്‌ മുഹിയുദ്ധീൻ നന്ദിയും പറഞ്ഞു. ദിശ സെന്റർ ഡയരക്ടർ അബ്ദുൽ ഹഖ്, ഫ്രന്റ്‌സ് വൈസ് പ്രസിഡന്റ്മാരായ ജമാൽ ഇരിങ്ങൽ, എം. എം. സുബൈർ, സെക്രട്ടറി യൂനുസ് രാജ്, കേമ്പയിൻ കൺവീനർ പി. പി. ജാസിർ എന്നിവരും സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!