bahrainvartha-official-logo
Search
Close this search box.

പലിശക്കാർക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകും: പലിശ വിരുദ്ധ സമിതി

blade mafia

മനാമ: ഇടവേളക്കുശേഷം പലിശ മാഫിയയുടെ ചൂഷണം പ്രവാസ ലോകത്ത് സജീവമായ പശ്ചാത്തലത്തിൽ ഇത്തരം ചൂഷക സംഘങ്ങൾക്കെതിരെ വളരെ ശക്തമായ നിയമ നടപടികളുമായി മുമ്പോട്ട് പോകാൻ കഴിഞ്ഞദിവസം ചേർന്ന പലിശ വിരുദ്ധ സമിതി പ്രവർത്തകസമിതി തീരുമാനിച്ചു.

ബഹ്റൈനിൽ നിയമവിരുദ്ധമായി പണമിടപാട് നടത്തുന്ന മലയാളികൾ ഉൾപ്പെടുന്ന ധാരാളം പലിശക്കാർ വീണ്ടും സജീവമായിരിക്കുകയാണ്. പലിശക്കാർ കൂടുതൽ ഉന്നം വെക്കുന്നത് സാധാരണക്കാരായ സ്ത്രീ ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രവാസികളെയാണ്.

പണം കടം വാങ്ങുന്ന പ്രവാസിയുടെ പാസ്പോർട്ടും നാട്ടിലെ ബാങ്കിൻറെ തുകയെഴുതാത്ത ചെക്കിലും ബഹ്റൈനിലെയും നാട്ടിലേയും ബ്ലാങ്ക് മുദ്രപത്രങ്ങളിലും കൂടാതെ വെള്ള പേപ്പറുകളിലും ഒപ്പിട്ട് വാങ്ങുകയും പലിശയുടെ അടവ് തെറ്റുന്ന മുറക്ക് നേരത്തെ വാങ്ങിച്ചുവച്ച പേപ്പറുകളിൽ പലിശക്കാരന് തോന്നുന്ന ഭീമമായ സംഖ്യ എഴുതിവെച്ച് ട്രാവൽ ബാൻ ഉൾപ്പെടെയുള്ള നിയമ നടപടികൾക്ക് ഇവരെ വിധേയരാക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ് ഈ നിയമവിരുദ്ധ സംഘം.

കഴിഞ്ഞ ദിവസങ്ങളിൽ പലിശവിരുദ്ധ സമിതിയുടെ മുന്നിൽ വന്ന ചില പരാതികൾ ഞെട്ടിക്കുന്നതാണ്. 800,. 600 ദിനാർ പലിശക്കാരുടെ കയ്യിൽ നിന്നും വായ്പ വാങ്ങിയതിനു 3600, 4000 ദിനാർ തിരിച്ചു അടച്ചതിനുശേഷവും ഇനിയും മുതലും ഭീമമായ പലിശയും വേണമെന്നു ഭീഷണിപ്പെടുത്തി ഹൗസ്മെയ്ഡായ സ്ത്രീകൾ ഉൾപ്പെടെയുള്ള ഇരകളെ മ്ലേച്ഛമായ ഭാഷയിൽ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും വധശ്രമം ഉൾപ്പെടെയുള്ള ഭീഷണികൾ നിരന്തരം നാട്ടിലും ഇവിടെയും ചെയ്ത് കൊണ്ടിരിക്കുകയാണ്. നാട്ടിലുള്ള വീടുകളിൽ ഉള്ള ബന്ധുക്കളെ പലിശക്കാരുടെ ഗുണ്ടാസംഘം ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ആഴ്ച ആത്മഹത്യ ചെയ്ത പ്രവാസിയുടെ ശരീരം വിട്ടു കിട്ടുന്നതിനു ബന്ധുക്കളിൽ നിന്നും സ്റ്റാമ്പ് പേപ്പറിൽ ഒപ്പിട്ട് വാങ്ങിയ സംഭവം സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഈ ഒരു സാഹചര്യത്തിലാണ് പലിശവിരുദ്ധ സമിതി ഇത്തരം മാഫിയകൾക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസിയിൽ നടന്ന ഓപ്പൺ ഹൗസിൽ പലിശവിരുദ്ധ സമതി റഫർ ചെയ്ത കേസുകളിൽ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബഹറൈനിലെ ഇന്ത്യൻ അംബാസിഡർ സംഘാടകരെ അറിയിച്ചു. പലിശക്കാരുടെ നീരാളി പിടിത്തത്തിനെതിരെ പ്രവാസി സമൂഹത്തിടയിൽ ബോധവത്കരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സജീവമാക്കണമെന്നും അദ്ദേഹം സംഘാടകരോട് ആവശ്യപ്പെട്ടു.

നിരാലംബരായ പ്രവാസികൾക്കെതിരെ നടക്കുന്ന ഇത്തരം നിയമവിരുദ്ധ ചൂഷണങ്ങൾക്കെതിരെ ബഹ്റൈനിലെയും നാട്ടിലെയും നിയമ സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ട് പലിശ വിരുദ്ധ സമിതി നടത്തുന്ന പ്രവർത്തനങ്ങൾക്ക് മുഴുവൻ സാമൂഹിക പ്രവർത്തകരും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. പലിശയുമായി ബന്ധപ്പെട്ട പരാതികൾക്കും ഇതുമായി സഹകരിക്കാൻ താല്പര്യമുള്ളവർക്കും താഴെപ്പറയുന്ന 33882835, 35050689 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് പലിശവിരുദ്ധ സമിതി അറിയിച്ചു.

ഇന്ത്യൻ എംബസിയിൽ നടന്ന ഓപ്പൺ ഹൗസിൽ ഇരകളോടൊപ്പം പലിശവിരുദ്ധ സമിതി കൺവീനർ യോഗാനനന്ദ്, ജനറൽ സെക്രട്ടറി ദിജീഷ്, എക്സിക്യൂട്ടീവ് അംഗവും ഐസിആർഎഫ് അംഗവുമായ നാസർ മഞ്ചേരി, ഉപദേശക സമിതി അംഗം സുബൈർ കണ്ണൂർ, എക്സിക്യൂട്ടീവ് അംഗം മനോജ് വടകര എന്നിവർ അംബാസിഡറുടെ മുന്നിൽ വിഷയം അവതരിപ്പിച്ചു.

പലിശയുമായി ബന്ധപ്പെട്ട പരാതികൾക്കും ഇതുമായി സഹകരിക്കാൻ താല്പര്യമുള്ളവർക്കും താഴെപ്പറയുന്ന 33882835, 35050689 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് പലിശവിരുദ്ധ സമിതി അറിയിച്ചു.
യോഗത്തിൽ ചെയർമാൻ ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. അഷ്‌കർ പൂഴിത്തല, ബദറുദ്ധീൻ പൂവാർ എന്നിവർ സംസാരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!