മനാമ: ബഹ്‌റൈനില്‍ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായ കുടുംബ സൗഹൃദ വേദി രജതജൂബിലി ആഘോഷനിറവില്‍. സംഘടനയുടെ 25-ാമത് വാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ നടത്താന്‍ ബാങ്കോക്ക് റസ്റ്റോറന്റ പാര്‍ട്ടി ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പ്രസിഡന്റ് ജേക്കബ് തേക്ക്‌തോടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ 101 അംഗ സ്വാഗതസംഘ കമ്മിറ്റിയെ തിരഞ്ഞെടുത്തു. സെക്രട്ടറി എബി തോമസ് സ്വാഗതവും തോമസ് ഫിലിപ്പ് നന്ദിയും രേഖപ്പെടുത്തി. ചടങ്ങില്‍ രക്ഷാധികാരി അജിത്കുമാര്‍, ഡോ. പി.വി ചെറിയാന്‍, ഗോപാലന്‍ വി.സി, ഗണേഷ് കുമാര്‍, ലേഡീസ് വിംഗ് പ്രസിഡണ്ട് മിനി റോയ്, ചെമ്പന്‍ ജലാല്‍, മോനി ഒടികണ്ടത്തില്‍ പ്രസംഗിച്ചു. പരിപാടിയുടെ വിജയത്തിനായി രൂപീകരിച്ച സ്വാഗത സംഘത്തിന്റെ മുഖ്യ രക്ഷാധികാരിയായി ഡോ. പി.വി ചെറിയാനെയും രക്ഷാധികാരികളായി എബ്രഹാം ജോണ്‍, വി.സി ഗോപാലന്‍, മോനി മാത്യു, നാസര്‍ മഞ്ചേരി എന്നിവരെയും സ്വാഗതസംഘം ചെയര്‍മാനായി ചെമ്പന്‍ ജലാല്‍, വൈസ് ചെയര്‍മാന്‍മാരായി സേവി മാത്തുണ്ണി, ബിജു ജോര്‍ജ്ജ്, ഹരീഷ് നായര്‍, ഗണേഷ് കുമാര്‍ എന്നിവരെയും ജനറല്‍ കണ്‍വീനറായി ജ്യോതിഷ് പണിക്കറെയും ജോയിന്റ് കണ്‍വീനര്‍മാരായി റഷീദ് മാഹി, ജോണി താമരശ്ശേരി, വിനോദ് ഡാനിയേല്‍, മണിക്കുട്ടന്‍, ജോര്‍ജ് മാത്യു, സല്‍മാന്‍ ഫാരിസ്, അജി പി ജോയ് എന്നിവരെയും തിരഞ്ഞെടുത്തു
കൂടാതെ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍മാരായി മനോജ് മയ്യന്നൂര്‍, വിനയചന്ദ്രന്‍ നായര്‍ എന്നിവരെയും ജോയിന്‍ കണ്‍വീനര്‍മാരായി സയ്യിദ് ഹനീഫ്, സുനീഷ് കുമാര്‍, വികാസ്, രതിന്‍ തിലക്, ജയേഷ് എന്നിവരെയും പബ്ലിസിറ്റി കണ്‍വീനര്‍മാരായി ശ്രീജിത്ത്, രാജേഷ് കുമാര്‍, ബിതിഷ് എന്നിവരെയും, ജോയിന്‍ കണ്‍വീനര്‍മാരായി സിബി കൈതാരം, ഷാജി പൊഴിയൂര്‍, അജി ജോര്‍ജ്, സിണ്‍സണ്‍ ചാക്കോ എന്നിവരെയും ട്രഷറര്‍ ഷാജി പുതുകുടിയെയും ജോയിന്റ് ട്രഷറര്‍മാരായി റോയ് മാത്യു, പ്രമോദ്, കണ്ണപുരം ഇന്ദു രാജേഷ്, വിജിത്ത് കെ.വി എന്നിവരെയും സ്വീകരണ കമ്മിറ്റി കണ്‍വീനര്‍മാരായി അമല്‍ദേവ്, മിനി മാത്യു എന്നിവരെയും കമ്മറ്റി അംഗങ്ങളായി ലിജു പാപ്പച്ചന്‍, ജോണ്‍സണ്‍, ഡാനിയല്‍ മത്തായി, രമേശ് ,രാജീവന്‍, ബബിന സുനില്‍, രൂപ വിജിത്ത്, സിന്‍ഷാ ബിതിഷ്, സിന്റ, ജയേഷ് താന്നിക്കല്‍, സൈറ പ്രമോദ്, ജെയ്‌സണ്‍, ശ്യാം കൃഷ്ണന്‍, രമേശ്, സുബീഷ്, സതീശന്‍, മുഹമ്മദ് ഫൈസല്‍, സുജിത്ത് സോമന്‍ എന്നിവരെയും വോളന്റിയര്‍ കമ്മിറ്റി കണ്‍വീനറായി അഖില്‍രാജിന്റെ നേതൃത്വത്തില്‍ 25 കമ്മിറ്റിയെയും തിരഞ്ഞെടുത്തു.