bahrainvartha-official-logo
Search
Close this search box.

തുർക് ലോകുമു; ലുലു ഹൈപ്പെർമാർക്കറ്റിൽ തുർക്കി ഉത്പന്നങ്ങളുടെ വ്യാപാരമേളക്ക് തുടക്കമായി

Image 3

മ​നാ​മ: ദാ​നാ മാ​ൾ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ തു​ർ​ക്കി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ്യാ​പാ​ര​മേ​ളക്ക് തുടക്കമായി. തുർക്കി അം​ബാ​സ​ഡ​ർ എ​സെ​ൻ കാ​കി​ൽ വ്യാപാരമേള ഉ​ദ്ഘാ​ട​നം ചെ​യ്തു.

രു​ചി​ക​ര​മാ​യ തു​ർ​ക്കി ചീ​സ്, ഡ്രൈ ​ഫ്രൂ​ട്ട്, പ​ച്ച​ക്ക​റി​ക​ൾ, മു​ന്തി​യ ഇ​നം ഒ​ലി​വ്, ഒ​ലി​വ് ഓ​യി​ൽ, മ​റ്റ് ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ, ലി​ന​ൻ, ട​വ​ൽ, വ​സ്ത്ര​ങ്ങ​ൾ, പാ​ദ​ര​ക്ഷ​ക​ൾ, കു​ട്ടി​യു​ടു​പ്പു​ക​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ മേ​ള​യി​ൽ ല​ഭ്യ​മാ​ണ്. ഹോ​ട്ട് ഫു​ഡ്സ് വി​ഭാ​ഗ​ത്തി​ൽ തു​ർ​ക്കി ഭ​ക്ഷ​ണ​ങ്ങ​ളു​ടെ ലൈ​വ് കു​ക്കി​ങ് പ്ര​ദ​ർ​ശ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

തു​ർ​ക്കി​യി​ലേ​ക്കു​ള്ള അ​വ​ധി​ക്കാ​ല യാ​ത്രാ പാ​ക്കേ​ജു​ക​ളും മേ​ള​യി​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന രാ​ജ്യ​മാ​ണ് തു​ർ​ക്കി​യെ​ന്നും ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

വ്യ​ത്യ​സ്ത ത​രം തു​ർ​ക്കി ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ൽ സ​ന്തോ​ഷ​മു​​ണ്ടെ​ന്ന് ലു​ലു റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ക​ലീം പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!