മനാമ: ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ നേതൃത്വത്തിൽ 2022 നവംബർ 3 മുതൽ നവംബർ 11 വരെ നടത്തപ്പെടുന്ന വെക്കേഷൻ ബൈബിൾ സ്കൂൾ ന് നേതൃത്വം നൽകാൻ ബഹ്റൈനിൽ എത്തിചേർന്ന വർക്കല മാർത്തോമ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ റവ. ജിജോ പി. സണ്ണി അച്ചനെ ബഹ്റൈൻ മാർത്തോമ്മാ ഇടവക വികാരി റവ. ഡേവിഡ് വി. ടൈറ്റസും , ഇടവക സഹ വികാരി റവ. ബിബിൻസ് മാത്യുസ് ഓമനാലിയും പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ഇടവക ആത്മായ ഉപാദ്ധ്യക്ഷൻ മാത്യൂസ് ഫിലിപ്പ്, ഇടവക ട്രസ്റ്റി ഏബ്രഹാം തോമസ്, ഇടവക സെക്രട്ടറി ജേക്കബ് ജോർജ്ജ് (അനോജ്), സൺഡേ സ്കൂൾ ഹെഡ്മിസ്ട്രസ് മേഴ്സി വർക്കി, വി.ബി.എസ് കൺവീനർ എൽവിസ് ജോൺ എന്നിവർ സന്നിഹിതരായിരുന്നു.