മനാമ: മുസ്‌ലിം കൈരളിയുടെ ആധികാരിക പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ബഹ്‌റൈൻ സന്ദർശിക്കുന്നു. സമസ്ത ബഹ്റൈൻ കഴിഞ്ഞ ഒരു മാസ കാലമായി ആചരിച്ചു വരുന്ന മീലാദ് കാമ്പയിന്റെ സമാപന ചടങ്ങിൽ സംബന്ധിക്കാൻ എത്തിച്ചേരുന്ന ജിഫ്‌രി തങ്ങളെ സ്വീകരക്കുന്നതിന്റെ ഭാഗമായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
രക്ഷാധികാരികളായി ഹബീബ് റഹ്മാൻ, കെ.ടി സലീം, കെ പി മുസ്തഫ, നജീബ് കടലായി, കൂട്ടുസ മുണ്ടേരി, ചെമ്പൻ ജലാൽ, നാസർ മഞ്ചേരി, എംഎംഎസ് ഇബ്രാഹിം എന്നിവരും സയ്യിദ് ഫക്റുദീൻ തങ്ങൾ ചെയർമാനും, വൈസ് ചെയർമാൻമാരായി സയ്യിദ് യാസർ ജിഫ്രി തങ്ങൾ, മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ, റഷീദ് ഫൈസി, മൊയ്തു ഹാജി കുരുട്ടി, ജനറൽ കൺവീനർ എസ് എം അബ്ദുൽ വാഹിദ് , കൺവീനർ അഷ്റഫ് കാട്ടിൽ പീടിക, ജോയിൻ കൺവീനർമാരായി ശഹീർ കാട്ടാമ്പള്ളി, അഷറഫ് അൻവരി, ഇസ്ഹാഖ് വില്യാപ്പള്ളി, ജാഫർ കൊയ്യോട് റിയാസ് പുതുപ്പണം,ഫൈനാൻസ് ശാഫി പാറക്കട്ട,വികെ കുഞ്ഞുമുഹമ്മദ് ഹാജി,സലീം തളങ്കര,മഹമൂദ് പെരിങ്ങത്തൂർ,റിയാസ് മന്നത്ത് , വിഎച്ച് അബ്ദുള്ള, സുബൈർ പൊളിയാവ്, പ്രോഗ്രാം കമ്മിറ്റി കാസിം റഹ്മാനി, മുസ്തഫ കളത്തിൽ, സിദ്ദീഖ് മൈ.ജി, മൂസ റഫ, നസീർ വടയം, ജനൂബ് ഹസനി, റിസപ്ഷൻ മുഹമ്മദ് ഷാഫി വേളം, ശറഫുദ്ധീൻ മാരായമഗലം, ഹാരിസ് പഴയങ്ങാടി ,അസ്ലം ഹുദവി, ഷംസുദ്ദീൻ വെള്ളികുളങ്ങര, ഷാജഹാൻ പരപ്പൻ പൊയിൽ, കരീം മാസ്റ്റർ,അസീസ് എ ടി സി, അഷ്‌റഫ് കക്കാട്, സ്പോൺസർഷിപ്പ് ഇസ്മയിൽ ഉമ്മുൽ ഹസം, ഗഫൂർ കയ്പമംഗലം, അശ്റഫ് കക്കണ്ടി, sky അഷ്റഫ്, അശ്റഫ് മഞ്ചേശ്വരം, ഹാഫില്‍ ഷറഫുദ്ദീൻ മൗലവി,കാസിം മൗലവി, ഒകെ കാസിം, ഫൈസൽ കോട്ടപ്പള്ളി, സ്റ്റേജ് ആൻഡ് ഡെക്കറേഷൻ സജീർ പന്തക്കൽ,യാസർ അറഫാത്ത്,ഉമ്മർ മലപ്പുറം,വളണ്ടിയർ :നവാസ് കുണ്ടറ, ട്രാൻസ്പോർട്ട് നൗഷാദ് ഹമദ് ടൗൺ, മൊയ്തീൻ പേരാമ്പ്ര ,റിയാസ് ഒമാനൂർ,ഹുസൈൻ വയനാട്, ലത്തീഫ് ചെറുകുന്ന്, മീഡിയ ആൻഡ് പബ്ലിസിറ്റി മജീദ് ചോലക്കോട്, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, അലി അക്ബർ, ഹാരിസ് തൃത്താല, ശിഹാബ് ചാപ്പനങ്ങാടി, മുനീർ ഒഞ്ചിയം, മാസിൽ പട്ടാമ്പി , സുബൈർ അത്തോളി, ഫുഡ് ആൻഡ് അക്കമഡേഷൻ ഷെയ്ഖ് റസാക്ക്, റഹീം നടുക്കണ്ടി, അസീസ് പേരാമ്പ്ര , നാസർ ഗലാലി, ഗഫൂർ അൽവാലി, റഫീക്ക്,സക്കീർഎന്നിവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു.
എസ് എം അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ച സ്വാഗത സംഘ രൂപീകരണ ചടങ്ങിൽ സമസ്ത ബഹ്‌റൈൻ പ്രസിഡൻറ് സയ്യിദ് ഫക്രുദീൻ കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു,പരിപാടിയുടെ വിശദീകരണം അഷ്റഫ് കാട്ടിൽ പീടികയും,ഷഹീർ കാട്ടാമ്പള്ളി സ്വാഗതവും, കാസിം റഹ്മാനി നന്ദിയും പറഞ്ഞു. സമസ്ത ബഹ്റൈൻ ഭാരവാഹികളായ സയ്യിദ് യാസർ ജിഫ്രി തങ്ങൽ,മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ,മുസ്തഫ കളത്തിൽ,ഷറഫുദ്ദീൻ മാരായമംഗലം ,നൗഷാദ് ഹമദ് ടൗൺ,മുഹമ്മദ് ഷാഫി വേളം,ബഹ്റൈൻ റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ഭാരവാഹികളായ റഷീദ് ഫൈസി,ഇസ്മയിൽ പയ്യന്നൂർ,അഷ്‌റഫ് അൻവരി,ഹാഫിസ് ശറഫുദ്ധീൻ മൗലവി,ജനൂബ് ഹസനി,എസ്.കെ എസ്.എസ്.എഫ് ഭാരവാഹികളായ മജീദ് ചേലക്കോട്,നവാസ് കുണ്ടറ,സജീർ പന്തക്കൽ,ഉമൈർ,സമസ്ത വിവിധ ഏരിയ കമ്മറ്റി ഭാരവാഹികൾ ഉൾപ്പെടെ വിവിധ സാമൂഹിക സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖർ ചേർന്ന് 101 അംഗ കമ്മിറ്റി രൂപീകരിച്ചു .
സ്വാഗത സംഘ ഓഫീസ് ഉദ്ഘാടനം 2/11/2022 ബുധനാഴ്ച രാത്രി 8 മണിക്ക് സമസ്ത ബഹ്‌രൈൻ പ്രസിഡന്റ് സയ്യിദ് ഫക്രുദീൻ തങ്ങൾ നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.