bahrainvartha-official-logo
Search
Close this search box.

മൂ​ന്നു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ഇന്ത്യൻ സ്കൂളിൽ വീ​ണ്ടും മെ​ഗാ ഫെ​യ​ർ; 501 അം​ഗ ക​മ്മി​റ്റി​ രൂപീകരിച്ചു

New Project - 2022-11-03T113548.227

മ​നാ​മ: മൂ​ന്നു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വീ​ണ്ടും മെ​ഗാ ഫെ​യ​റി​ന് ഒ​രു​ങ്ങു​ന്നു. ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ന്റെ ഈ​സ ടൗ​ൺ കാ​മ്പ​സി​ൽ ന​വം​ബ​ർ 23, 24, 25 തീ​യ​തി​ക​ളി​ലാ​ണ് മെ​ഗാ​ഫെ​യ​ർ ന​ട​ക്കു​ക. ഇ​തി​നാ​യി വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രും അ​ട​ങ്ങി​യ 501 അം​ഗ ക​മ്മി​റ്റി​യാ​ണ് രൂ​പ​വ​ത്ക​രി​ച്ച​ത്.

ബി​സി​ന​സ് പ്ര​മു​ഖ​നാ​യ പി. ​ഷാ​ന​വാ​സ് ജ​ന​റ​ൽ ക​ൺ​വീ​ന​റും മു​ഹ​മ്മ​ദ് മാ​ലിം ര​ക്ഷാ​ധി​കാ​രി​യു​മാ​യ സ്വാ​ഗ​ത​സം​ഘം ക​മ്മി​റ്റി​യി​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളും സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള​വ​രും അം​ഗ​ങ്ങ​ളാ​ണ്. ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ന്റെ​യും സെ​ക്ര​ട്ട​റി സ​ജി ആ​ന്റ​ണി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന അ​ഞ്ചാ​മ​ത് സ്‌​കൂ​ൾ മെ​ഗാ​ഫെ​യ​റാ​ണ് ഇ​ത്ത​വ​ണ ന​ട​ക്കു​ന്ന​ത്. ര​ക്ഷി​താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വെ​വ്വേ​റെ ക​മ്മി​റ്റി​ക​ൾ രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. മേ​ള​യു​ടെ വി​ജ​യ​ത്തി​നാ​യി ഈ ​ക​മ്മി​റ്റി​ക​ൾ ഒ​ത്തൊ​രു​മ​യോ​ടെ പ്ര​വ​ർ​ത്തി​ക്കും. ഇ​തി​ന​കം സ്വാ​ഗ​ത​സം​ഘം ര​ണ്ടു യോ​ഗ​ങ്ങ​ൾ ചേ​ർ​ന്ന് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 12,000ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ പ​ഠി​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം​നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫീ​സ് ഇ​ള​വ് ന​ൽ​കി സ​ഹാ​യി​ക്കാ​നാ​ണ് മു​ഖ്യ​മാ​യും സ്‌​കൂ​ൾ ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഒ​പ്പം സ്‌​കൂ​ളി​ന്റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നും അ​ധ്യാ​പ​ക​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്താ​നും മേ​ള​യി​ലൂ​ടെ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തും. സാ​മ്പ​ത്തി​ക പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ സ്‌​കൂ​ളി​ൽ പ​ഠി​ക്കു​ന്നു​ണ്ട്. ഒ​രു ക​മ്യൂ​ണി​റ്റി സ്കൂ​ൾ എ​ന്ന നി​ല​ക്ക് അ​ശ​ര​ണ​രെ സ​ഹാ​യി​ക്കു​ക​യെ​ന്ന​ത് സ്കൂ​ളി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​നും സെ​ക്ര​ട്ട​റി സ​ജി ആ​ന്റ​ണി​യും പ​റ​ഞ്ഞു. ജി.​സി.​സി​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ ഫീ​സ് ഈ​ടാ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഓ​രോ വ​ർ​ഷ​വും 1000ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫീ​സ് ഇ​ള​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കി സ​ഹാ​യി​ക്കു​ന്നു​ണ്ട്.

സ്‌​കൂ​ൾ മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ഫു​ഡ് ഫെ​സ്റ്റി​വ​ലും വി​ദ്യാ​ർ​ഥി​ക​ളു​ടെ ശാ​സ്ത്ര​പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും. ആ​ദ്യ ദി​ന​ത്തി​ൽ സ്‌​കൂ​ൾ യു​വ​ജ​നോ​ത്സ​വ​ത്തി​ന്റെ ഫി​നാ​ലെ​യാ​ണ് മൈ​താ​ന​ത്ത് ന​ട​ക്കു​ക. ര​ണ്ടാം ദി​ന​ത്തി​ൽ ഐ​ഡി​യ സ്റ്റാ​ർ സിം​ഗ​ർ ഫെ​യിം മൃ​ദു​ല വാ​ര്യ​ർ ന​യി​ക്കു​ന്ന ദ​ക്ഷി​ണേ​ന്ത്യ​ൻ സം​ഗീ​ത​പ​രി​പാ​ടി​ക​ളും സ​മാ​പ​ന​ദി​ന​ത്തി​ൽ ബോ​ളി​വു​ഡ് ഗാ​യി​ക ഭൂ​മി ത്രി​വേ​ദി ന​യി​ക്കു​ന്ന സം​ഗീ​ത​മേ​ള​യു​മാ​ണ് ഒ​രു​ക്കു​ന്ന​ത്. ഫെ​യ​റി​ന്റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ർ​ട്ട് എ​ക്സി​ബി​ഷ​ൻ സ​ന്ദ​ർ​ശ​ക​ർ​ക്ക് ന​വ്യാ​നു​ഭ​വ​മാ​വും. ഇ​ന്ത്യ​ൻ സ്കൂ​ൾ മെ​ഗാ ഫെ​യ​റി​നു പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ സ​മ​സ്ത മേ​ഖ​ല​ക​ളി​ൽ നി​ന്നും ആ​വേ​ശ​ക​ര​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചു വ​രു​ന്ന​തെ​ന്ന് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷാ​ന​വാ​സും ര​ക്ഷാ​ധി​കാ​രി മു​ഹ​മ്മ​ദ് മാ​ലി​മും പ​റ​ഞ്ഞു. മൂ​ന്നു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ന​ട​ക്കു​ന്ന ഫെ​യ​റി​ൽ സ്റ്റാ​ൾ ബു​ക്കി​ങ്ങി​ന് മി​ക​ച്ച പ്ര​തി​ക​ര​ണം ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ന് ല​ഭി​ച്ചു​വ​രു​ന്നു. വൈ​കീ​ട്ട് ആ​റു മ​ണി മു​ത​ൽ 11 മ​ണി വ​രെ​യാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ക. മേ​ള സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്കാ​യി ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ശാ​ല​മാ​യ പാ​ർ​ക്കി​ങ്ങ് സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ സ്കൂ​ളി​നു സ​മീ​പ​മു​ള്ള സ്റ്റേ​ഡി​യ​ത്തി​ലും തൊ​ട്ട​ടു​ത്ത സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ലും പാ​ർ​ക്കി​ങ് സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കും. ഇ​ന്ത്യ​ൻ സ്കൂ​ൾ ഫു​ട്ബാ​ൾ ഗ്രൗ​ണ്ടി​ൽ വി​നോ​ദ​പ​രി​പാ​ടി​ക​ളും ബ​ന്ധ​പ്പെ​ട്ട സ്റ്റാ​ളു​ക​ളും ഉ​ണ്ടാ​യി​രി​ക്കും. ഫു​ഡ് സ്റ്റാ​ളു​ക​ളും മ​റ്റു വാ​ണി​ജ്യ സ്റ്റാ​ളു​ക​ളും ബാ​സ്ക​റ്റ്ബാ​ൾ ഗ്രൗ​ണ്ടി​ൽ ക്ര​മീ​ക​രി​ക്കും. കു​ട്ടി​ക​ൾ​ക്കു​ള്ള വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​കും. ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തു​ന്ന വി​വി​ധ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും മേ​ള​യി​ൽ സം​ഘ​ടി​പ്പി​ക്കും. മെ​ഗാ ഫെ​യ​ർ ഫു​ഡ് സ്റ്റാ​ളു​ക​ൾ ഇ​ന്ത്യ​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള പാ​ച​ക​രു​ചി വൈ​വി​ധ്യ​ങ്ങ​ൾ അ​നു​ഭ​വി​ക്കാ​ൻ അ​വ​സ​രം ന​ൽ​കും. വാ​ട്ട​ർ​ഷോ, പ്രോ​പ്പ​ർ​ട്ടി, മെ​ഡി​ക്ക​ൽ, എ​ജു​ക്കേ​ഷ​ൻ, ഫി​നാ​ൻ​സ്, വ​സ്ത്ര​വ്യാ​പാ​രം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ത്യേ​ക എ​ക്സി​ബി​ഷ​ൻ എ​ന്നി​വ​യും ഒ​രു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!