bahrainvartha-official-logo
Search
Close this search box.

ഐ വൈ സി സി ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും, ഭാരത് ജോഡോ യാത്രാ ഐക്യ ദാർഢ്യ സദസ്സും സംഘടിപ്പിച്ചു

WhatsApp Image 2022-11-02 at 6.42.54 PM

മനാമ: ഐ.വൈ.സി.സി റിഫാ ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും, ഭാരത് ജോഡോ യാത്രാ ഐക്യ ദാർഢ്യ സദസ്സും ഇന്ദിര നഗർ (സെഗയാ പാർട്ടി ഹാൾ) ൽ വച്ച് സംഘടിപ്പിച്ചു. ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഉദ്‌ഘാടനം ചെയ്തു.

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ സിംസ് മുൻ പ്രസിഡണ്ടും കോൺഗ്രസ്സ് പ്രവർത്തകനുമായ ചാൾസ് ആലുക്ക അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും വീണ്ടെടുക്കുവാനുമായി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര ഐക്യ ദാർഢ്യ സദസ്സിൽ ബഹ്റൈനിലെ മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകൻ എ സി എ ബക്കർ മുഖ്യപ്രഭാഷണം നടത്തി.

ദേശീയ ആക്ടിങ് സെക്രട്ടറി ബൈജു വണ്ടൂർ, ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ, മുൻ ദേശീയ പ്രസിഡന്റുമാരായ ബ്ലെസ്സൺ മാത്യു, അനസ് റഹിം, മുൻ ദേശീയ സെക്രട്ടറി ഫാസിൽ വട്ടോളി തുടങ്ങിയവർ സംസാരിച്ചു. റിഫാ ഏരിയാ പ്രസിഡന്റ് കിഷോർ ചെമ്പിലോട്ടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഏരിയ ആക്ടിങ് സെക്രട്ടറി ജോൺ ആലപ്പാട്ട് സ്വാഗതവും, ഏരിയ ട്രെഷറർ അഖിൽ കെ കെ നന്ദിയും പറഞ്ഞു. ഐ.വൈ.സി.സി ദേശീയ എക്സിക്യൂട്ടീവ് അംഗം ലൈജു തോമസ്, ഏരിയാ എക്സിക്യൂട്ടീവ് അംഗങ്ങളായ സിനോജ് ദേവസി, ലിബിൻ, ബിനു കുണ്ടറ, ജ്യോതിലാൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!