ബഹ്‌റൈൻ ഡയലോഗ് ഫോറത്തിന് തുടക്കമായി

“ബഹ്‌റൈൻ ഡയലോഗ് ഫോറം: കിഴക്കും പടിഞ്ഞാറും മനുഷ്യ സഹവർത്തിത്വത്തിന്” തുടക്കമായി. ഉദ്ഘാടന സമ്മേളനം പ്രാദേശികമായും അന്തർദേശീയമായും മതേതര സംവാദത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി.

“ആഗോള സഹവർത്തിത്വവും മനുഷ്യ സാഹോദര്യവും പ്രോത്സാഹിപ്പിക്കുക” എന്ന സെഷൻ അലാഡിൻ പ്രോജക്ട് പ്രസിഡന്റ് ഡോ. ലിയ പിസാർ മോഡറേറ്റ് ചെയ്തു. സുപ്രീം കൗൺസിൽ ഫോർ ഇസ്‌ലാമിക് അഫയേഴ്‌സ് പ്രസിഡന്റ്, മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്‌സ് അംഗം ഷെയ്ഖ് അബ്ദുൽറഹ്മാൻ ബിൻ മുഹമ്മദ് അൽ ഖലീഫയും മറ്റ് മത-വ്യക്തികളും വ്യത്യസ്ത മതങ്ങളെയും വിശ്വാസങ്ങളെയും അവരുടെ അനുയായികളെയും ഉൾക്കൊള്ളുന്ന ബഹ്‌റൈനിന്റെ ചരിത്രപരമായ സമീപനത്തെ കുറിച്ച് സംസാരിച്ചു.

രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ഫോറം സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖ ബൗദ്ധിക വ്യക്തികളും മതങ്ങളുടെ പ്രതിനിധികളും പങ്കെടുക്കുന്ന പരിപാടിയാണ് ഡയലോഗ് ഫോറം. ഇസ കൾച്ചറൽ സെന്ററിൽ (ഐസിസി) ഇന്ന് പരിപാടി സമാരംഭിച്ചു. മതങ്ങളുടെയും വിഭാഗങ്ങളുടെയും ചിന്തകളുടെയും സംസ്കാരത്തിന്റെയും മാധ്യമങ്ങളുടെയും നേതാക്കൾക്കിടയിലെ സംവാദത്തിന്റെ പാലങ്ങൾ നിർമ്മിക്കാനുള്ള ബഹ്‌റൈന്റെ താത്പര്യമാണ് ഈ ദ്വിദിന ഫോറം ലക്‌ഷ്യം വെക്കുന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!