രാജാവിന്റെ നേതൃത്വത്തിൽ മാർപ്പാപ്പയെ സ്വാഗതം ചെയ്ത് ബഹ്‌റൈൻ

നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് (  നവംബർ3)ബഹ്‌റൈനിലെത്തിയ ഫ്രാൻസിസ് മാർപാപ്പയെയും അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സ്വീകരിച്ചു. ബഹ്‌റൈനിലെത്തിയ ഫ്രാൻസിസ് മാർപാപ്പയ്ക്ക് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും മുതിർന്ന ഉദ്യോഗസ്ഥരും ഒരുമിച്ചാണ് സ്വീകരണം നൽകിയത്.

 

രാജാവിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന “ബഹ്‌റൈൻ ഡയലോഗ് ഫോറം: കിഴക്കും പടിഞ്ഞാറും മനുഷ്യ സഹവർത്തിത്വത്തിന്” എന്ന പരിപാടിയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കും. ഉന്നത പ്രതിനിധി സംഘത്തോടൊപ്പമാണ് മാർപ്പാപ്പ രാജ്യത്തെത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!