മനാമ: രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫക്കൊപ്പം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിച്ചു.
സാഖിർ കൊട്ടാരത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ മാർപാപ്പ നടത്തിയ പ്രസംഗത്തെ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സ്വാഗതം ചെയ്തു.
മനുഷ്യാവകാശങ്ങൾ, മതസ്വാതന്ത്ര്യം, തൊഴിൽ സംരക്ഷണം എന്നിവയുടെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം എടുത്തുകാട്ടി.
ബഹ്‌റൈൻ രാജ്യത്തിന്റെ പ്രവർത്തനത്തിലൂടെയും പരിശീലനത്തിലൂടെയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും പാലിക്കുന്നതിനുമുള്ള ദീർഘകാല പ്രതിബദ്ധത അദ്ദേഹം വ്യക്തമാക്കി.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ബഹ്‌റൈൻ ഗവൺമെന്റ് ഈ പ്രതിബദ്ധതകൾ വ്യാപകമായി അംഗീകരിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നുവെന്നും അവ ശക്തിപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതിനും പാർലമെന്റുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും രാജാവ് കൂട്ടിച്ചേർത്തു.