മനാമ: ബഹ്‌റൈനിലെ കത്തോലിക്കാ വിശ്വാസികൾക്ക് സ്വപ്ന സാക്ഷാൽക്കാരമായി ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. മാർപാപ്പ സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ വിശ്വാസികൾക്ക് മുന്നിൽ കുർബാന അർപ്പിച്ചത് ബഹ്‌റൈനും ദിവ്യാനുഭവമായി.
Video highlights from the celebration of Holy Mass presided by #PopeFrancis in #Bahrain, with over 30,000 faithful gathered.#PopeInBahrain pic.twitter.com/SXrfb5rJmW
— Vatican News (@VaticanNews) November 5, 2022
രാവിലെ 8.15ഓടെയാണ് ഫ്രാൻസിസ് മാർപാപ്പ സ്റ്റേഡിയത്തിൽ എത്തിയത്. തുടർന്ന് മൊബീലിൽ സ്റ്റേഡിയത്തിനു വലംവെച്ച മാർപ്പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു.
മലയാളം ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിലും കുർബാനയുടെ ഭാഗമായി പ്രാർത്ഥനകൾ ഉയർന്നു. സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി കേരളത്തിൽ നിന്നും കുർബാനയിൽ പങ്കെടുത്തു.
സുരക്ഷാ പരിശോധനക്ക് ശേഷം ബസുകളിലാണ് വിശ്വാസികളെ സ്റ്റേഡിയത്തിൽ എത്തിച്ചത്. അടിയന്തര വൈദ്യ സേവനത്തിനുള്ള സജ്ജീകരണങ്ങളും സ്റ്റേഡിയത്തിൽ ഒരുക്കിയിരുന്നു.
മാർപാപ്പയുടെ കുർബാനയിൽ പങ്കെടുക്കാൻ 28000 പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഞായറാഴ്ചയാണ് നാല് ദിവസത്തെ ബഹ്‌റൈൻ സന്ദർശനത്തിന് ശേഷം ഫ്രാൻസിസ് മാർപാപ്പ മടങ്ങുന്നത്.