മനാമ: ബഹ്റൈനിലെ രാമന്തളി നിവാസികൾ ‘രാമന്തളിക്കാർ’ എന്നപേരിൽ സൗഹൃദക്കൂട്ടായ്മ രൂപീകരിച്ചു. സെഗയ്യ റസ്റ്റാറന്റിൽ ചേർന്ന പൊതുയോഗത്തിൽ ബാലമുരളിയെ പ്രസിഡന്റായും സിനി പ്രദീപിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ഗംഗാധരൻ, ജോ. സെക്രട്ടറിയായി ഷിജിൻ അറുമാടി, രക്ഷാധികാരികളായി രാജൻ രാമന്തളി, ഉണ്ണികൃഷ്ണൻ, ജയചന്ദ്രൻ എന്നിവരെയും തെരഞ്ഞെടുത്തു.
നബിസാലയിൽ നടന്ന കൂട്ടായ്മയുടെ ആദ്യത്തെ ഒത്തുചേരലിൽ പ്രസിഡന്റ് ബാലമുരളി അധ്യക്ഷത വഹിച്ചു. രാജൻ, ഗംഗാധരൻ, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി സിനി പ്രദീപ് സ്വാഗതവും ഷിജിൻ അറുമാടി നന്ദിയും പറഞ്ഞു. അംഗങ്ങളുടെ ഗാനമേളയും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.