bahrainvartha-official-logo
Search
Close this search box.

സമസ്ത ബഹ്റൈൻ ഹുബ്ബുൽ ഹബീബ് മീലാദ് സമപാന സമ്മേളനം ശ്രദ്ധേയമായി

New Project - 2022-11-07T102738.859

മനാമ: ‘നീതി നീങ്ങുന്ന ലോകം; നീതി നിറഞ്ഞ തിരുനബി(സ)’ എന്ന പ്രമേയത്തിൽ സമസ്ത ബഹ്റൈൻ ആചരിച്ചു വരുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസ കഴിഞ്ഞ ഒരു മാസകാലമായി നടത്തിവരുന്ന വിവിധയിനം പരിപാടികൾക്ക് പരിസമാപ്തി കുറിച്ചു. റബിഉൽ അവ്വൽ ഒന്ന് മുതൽ 12 വരെ വിപുലമായ മൗലിദ് പാരായണ സദസ്സുകൾ, ഉദ്ബോധന പ്രഭാഷണങ്ങൾ, നിർമ്മാണ തൊഴിലാളികൾക്ക് ഭക്ഷണവിതരണം, മദ്റസ വിദ്യാർത്ഥിളുടെ കലാപരിപാടികൾ എന്നിവ ഈ കാലയളവിൽ നടത്താൻ സാധിച്ചു.

4-11-2022 വെള്ളിയാഴ്ച പാകിസ്ഥാൻ ക്ലബ്ബിൽ വെച്ച് നടന്ന സമാപന സമ്മേളനം സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു. മീലാദ് ക്യാമ്പയിൻ ചെയർമാൻ സലീം തളങ്കര അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഖാസിം റഹ്‌മാനി സ്വാഗതവും സ്വദർ മുഅല്ലിം അശ്റഫ് അൻവരി ചേലക്കര നന്ദിയും പറഞ്ഞു. എസ്കെ എസ് എസ് എഫ് വയനാട് ജില്ല ട്രഷറർ മുഹ്‌യുദ്ധീൻ യമാനി പ്രമേയ പ്രഭാഷണം നടത്തി.

സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി വി.കെ.കുഞ്ഞമ്മദ് ഹാജി, ട്രഷറർ SM അബ്ദുൽ വാഹിദ്, ഹാഫിള് ശറഫുദ്ധീൻ മൗലവി, മജീദ് ചോലക്കോട്, ശഹീർ കാട്ടാപ്പള്ളി, നവാസ് കുണ്ടറ, ശജീർ പന്തക്കൽ, ജാഫർ കണ്ണൂർ, ശറഫുദ്ധീൻ മരായമംഗലം, വി.എച്ച് അബ്ദുള്ള, കാസിം മൗലവി, അബ്ദു റഹ്മാൻ മൗലവി, കാദർ മൗലവി , അൻവർ ഹുദവി, എന്നിവർ സംസാരിച്ചു.

പരിപാടിക്ക് SKSSF ബഹ്റൈൻ വിഖായ പ്രവർത്തകർ നേത്വത്വം നൽകി. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ദഫ് പ്രദർശനം. സ്കൗട്ട് , ബുർദ ആ ലാഭനം എന്നിവ പരിപാടിയുടെ മാറ്റ് കൂട്ടി.

കഴിഞ്ഞ വർഷം പൊതുപരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റും, ഗോൾഡ് മെടലും, ഉപഹാരവും സമ്മാനിച്ചു. ഈ ഒരു പരിപാടി വിജയിപ്പിക്കാൻ സഹകരിച്ച എല്ലാവർക്കും മീലാദ് കാമ്പയിൻ സ്വാഗത കമ്മിറ്റി നന്ദി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!