മനാമ: ബഹ്റൈൻ ഡയലോഗ് ഫോറത്തിൽ പങ്കെടുക്കാൻ എത്തിയ കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാനുമായ ഇബ്രാഹീം ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ക്ക് പാകിസ്താന് ക്ലബില്‍ പൗരസ്വീകരണം നല്കി. ഐ.സി.എഫ് പ്രസിഡന്റ് കെ.സി. സൈനുദ്ദീന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ നടന്ന സംഗമം അബൂബക്കര്‍ ലത്വീഫി ഉദ്ഘാടനം ചെയ്തു.
ഖലീല്‍ തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി. ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകരായ റഫീഖ് അബ്ദുല്ല, ഗഫൂര്‍ കയ്പമംഗലം എന്നിവര്‍ ആശംസ നേര്‍ന്നു. ഐ.സി.എഫും മറ്റു വിവിധ സംഘടന പ്രതിനിധികളും ഖലീല്‍ തങ്ങളെ മെമന്റോ നല്കി ആദരിച്ചു. എം.സി. അബ്ദുല്‍ കരീം സ്വാഗതവും ഷാനവാസ് മദനി നന്ദിയും പറഞ്ഞു.