bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈന്‍ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോത്സവം

IMG-20221109-WA0010

ബഹ്‌റൈന്‍ കേരളീയ സമാജവും ഡി സി ബുക്സും സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര പുസ്തകോത്സവം ഈ മാസം പത്തു മുതല്‍ ഇരുപതു വരെ നടക്കുമെന്നും കേവലം പുസ്തകോത്സവം മാത്രമായിരിക്കില്ല, മറിച്ച് സാംസ്ക്കാരിക വിനിമയവും ധിഷണാശാലികളായ എഴുത്തുകാരെ ബഹറൈനിലെ സാഹിത്യ തൽപ്പരർക്ക് പരിചയപ്പെടുത്താനുമുള്ള  ബോധപൂർവ്വമായ ധൈഷണിക ഇടപ്പെടലുകളാണ് ബഹറൈൻ കേരളീയ  സമാജം നടത്തുന്നതെന്ന് പ്രസിഡന്‍റ് പി വി രാധാകൃഷ്ണപിള്ള പത്ര സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

ലോകോത്തരമായ സാഹിത്യ വൈജ്ഞാനിക പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും നടക്കുന്ന പുസ്തകോത്സവത്തിൽ നിരവധി കലാസാംസ്ക്കാരിക പരിപാടികൾ കൂടെ ഉണ്ടായിരിക്കുന്നതാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ഇന്ത്യയിലെ പ്രമുഖ പുസ്തക പ്രസാധകരായ ഡി.സി ബുക്ക്സിൻ്റ സഹകരണത്തിൽ നടക്കുന്ന ബുക്ക് ഫെസ്റ്റിന് ആവേശകരമായ പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്ന് ഫിറോസ് തിരുവത്ര അഭിപ്രായപ്പെട്ടു.

കോവിഡാനന്തരം നടക്കുന്ന പുസ്തകമേളയായതിനാല്‍ അനേകം വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിന്നുണ്ട് എന്ന് പുസ്തകോത്സവത്തിന്‍റെ കണ്വീനര്‍ ശ്രീമതി ഷബിനി വാസുദേവ് മാധ്യമങ്ങളെ അറിയിച്ചു.

നവംബര്‍ പത്തിന് സമാജം ഡി ജെ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം ഇന്ത്യന്‍ എംബസ്സി സെക്കൻ്റ് സെക്രട്ടറി ഇജാസ് അസ്ലം  നിര്‍വഹിക്കും, ഉദ്ഘാടന യോഗത്തിൽ പ്രമുഖ കവിയും ഗാന രചിതാവുമായ അൻവർ അലി മുഖ്യാഥിതിയായിരിക്കും.

ഇന്ത്യൻ അംബാസിഡർ  H E പീയൂഷ് ശ്രീ വാസ്തവ, ശശി തരുർ, കരൺ താപ്പർ, സിജു വിത്സൻ,അൽഫോൺസ് കണ്ണന്താനം, എം.മുകുന്ദൻ ,ജോസ് പനച്ചിപ്പുറം, ആനന്ദ് നിലകണ്ഡൻ, ജോസഫ് അന്നംക്കുട്ടി ജോസ്, ശ്രീ പാർവ്വതി, തുടങ്ങിയവർ പങ്കെടുക്കും

ശ്രദ്ധേയമായ പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയുടെ തിരക്കഥാ പ്രകാശനം പ്രമുഖ നടന്‍ സിജു വിത്സന്‍ നിര്‍വഹിക്കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ എം മുകുന്ദന്‍റെ ഡല്‍ഹി എന്ന നോവലിന്റെ ദൃശ്യാവിഷ്കാരം , മോട്ടിവേഷനല്‍ സ്പീക്കര്‍ ജോസഫ് അന്നം കുട്ടിയുടെ പുസ്തകപ്രകാശനം, ചിത്രകല പ്രദർശനം, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കലാകാരന്മാർ പങ്കെടുക്കുന്ന കാലിഡീയോസ്കോപ് എന്ന പരിപാടി, മലയാളം ക്ലാസ്സിലെ വിദ്യാർഥികളുടെ കലാപരിപാടികള്‍, ബഹ്‌റൈനിലെ എഴുത്തുകാരുടെ പുസ്തകപ്രകാശനം തുടങ്ങി അനേകം സാംസ്കാരിക പരിപാടികള്‍ ഉണ്ടായിരിക്കും .
പ്രശസ്ത ഇന്ത്യന്‍ എഴുത്തുകാരന്‍ അമീഷ് ത്രിപാഠിയുമായുള്ള വീര്‍ച്വല്‍ സംവാദം ആണ് ഇത്തവണത്തെ പുസ്തകോത്സവത്ത്തിലെ മറ്റൊരു മുഖ്യ ആകര്‍ഷണം.

അയ്യായിരത്തോളം ടൈറ്റിലുകളിൽ  ഒരു ലക്ഷത്തോളം പുസ്തകങ്ങളാണ് ഡി സി പുസ്തകോത്സവത്തിൽ ഉണ്ടാവുക.
ബഹറൈനിലെ പ്രമുഖ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ആയിരത്തോളം വിദ്യാർത്ഥികൾ പുസ്തകമേള സന്ദർശിക്കും.
രാവിലെ പത്ത് മുതൽ രാത്രി പതിനൊന്ന് മണി വരെ പുസ്തകോത്സവത്തിൽ പൊതുജനങ്ങൾക്ക് സന്ദർശിക്കാവുന്നതാണ്. പുസ്തകം വാങ്ങുന്നവർക്ക് വിവിധ ഓഫറുകൾ ലഭ്യമാക്കിട്ടുണ്ട്. നിശ്ചിത തുകക്ക് പുസ്തകം വാങ്ങിക്കുന്നവർക്ക് പുസ്തക ഷെൽഫടക്കമുള്ള പാക്കേജുകൾ ലഭ്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!