മനാമ: ബഹ്റൈൻ മാർത്തോമ്മാ ഇടവകയിലെ 82 കുട്ടികളുടെ ആദ്യ കുർബാനയും, ഇടവക കുടുംബ ദിനവും സനദിലുള്ള മാർത്തോമ്മാ കോംപ്ലക്സിൽ നവംബർ മാസം 4-ാം തീയതി വൈകിട്ട് 5 മണിക്ക് നടത്തപ്പെട്ടു. കോട്ടയം – കൊച്ചി ഭദ്രാസന അദ്ധ്യക്ഷൻ റൈറ്റ് റവ. ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്ക്കോപ്പാ മുഖ്യ കാർമ്മികത്വം നിർവഹിച്ച ശുശ്രൂഷയിൽ ബഹ്റൈൻ മാർത്തോമ്മാ ഇടവക വികാരി റവ. ഡേവിഡ് വി. ടൈറ്റസ്, ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമ്മാ ഇടവക വികാരി റവ. മാത്യു ചാക്കോ, വർക്കല മാർത്തോമ്മാ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ റവ. ജിജോ പി. സണ്ണി, ബഹ്റൈൻ മാർത്തോമ്മാ ഇടവക സഹ വികാരി റവ. ബിബിൻസ് മാത്യൂസ് ഓമനാലി എന്നീ വൈദീകർ സഹകാർമ്മികത്വം വഹിച്ചു. 1200 ൽ പരം വിശ്വാസികൾ പങ്കെടുത്തു. വന്നു ചേർന്ന ഏവർക്കും ഭക്ഷണം ക്രമീകരിക്കപ്പെട്ടിരുന്നു.