മനാമ: ബഹ്‌റൈൻ ടഗ്ഗ് ഓഫ് വാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നവംബർ 4 വെള്ളിയാഴ്ച സിൻജ് അൽ അഹലി സ്റ്റേഡിയത്തിൽ വെച്ചു ജില്ലാതല അടിസ്ഥാനത്തിൽ ഫൈവ്സ് വടം വലി ടൂർണമെന്റ് സംഘടിപ്പിച്ചു. ബഹ്‌റൈൻ ചരിത്രത്തിൽ ആദ്യമായി ആണ് കേരളത്തിലെ ജില്ലകളുടെ അടിസ്ഥാനത്തിൽ ഒരു വടം വലി ടൂർണമെന്റ് നടത്തിയത്.
വടം വലി പോർക്കളത്തിൽ കാൽ കരുത്തിന്റെ മാന്ത്രിക ബലവും കൈ കരുത്തിന്റെ ശക്തിയും മെയ്യ് വഴക്കത്തിന്റെ മനോഹാരിതയും നിറഞ്ഞാടിയ മത്സരങ്ങൽ നൂറു കണക്കിന് വടം വലി ആരാധകരെ സാക്ഷിയാക്കി തൃശ്ശൂർ ശക്തൻസ്സ് ഒന്നാം സ്ഥാനവും എറണാകുളം സ്പാർട്ടൻസ്സ് രണ്ടാം സ്ഥാനവും, കാലിക്കറ്റ് വൈപെഴ്സ്സ് മൂന്നാം സ്ഥാനവും കണ്ണൂർ നാലാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കും വ്യക്തിഗത പെർഫോമൻസിനും ട്രോഫികൾ നല്കി ആദരിച്ചു.
പൊതു ചടങ്ങിൽ ടഗ്ഗ് ഓഫ് വാർ അസോസിയേഷൻ ഒഫീഷ്യൽ അംഗം അമൽദേവ് ഓ കെ കടന്നുവന്ന ഏവർക്കും സ്വാഗതം ആശംസിച്ചു. ചടഗിൽ ടഗ്ഗ് ഓഫ് വാർ അസോസിയേഷന്റെ മുഖ്യ അതിഥി ആയിരുന്ന മിസ്റ്റർ ഖലീൽ അൽ ദയാലാമിക്ക് (ബാബാ ഖലീൽ-ഫാദർ ഓഫ് ഓർഫൻസ്) സ്നേഹോപഹാരം നൽകി ആദരിച്ചു. ടഗ്ഗ് ഓഫ് വാർ അസോസിയേഷൻ സംഘടനയുടെ രക്ഷാധികാരിയും ലോക കേരളാ സഭാ അംഗവും ബി എം സി മീഡിയ സിറ്റി ചെയർമാനുമായ ഫ്രാൻസിസ് കൈതാരത്ത്, 2022 വർഷത്തെ മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള അവാർഡ് സയ്യദ് ഹനീഫ്(ലൈറ്റ്‌സ് ഓഫ് കിൻഡ്നെസ്സ്), നജീബ് കടലായി(സോഷ്യൽ വർക്കർ) എന്നിവർക്കു ടഗ്ഗ് ഓഫ് വാർ അസോസിയേഷൻ സ്നേഹോപഹാരം നൽകി ആദരിച്ചു .
വിശിഷ്ടാതിഥികളായി സുധീർ തിരുനിലത്തു (പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ്), കെ ടി സലിം (സോഷ്യൽ വർക്കർ), അൻവർ കണ്ണൂർ (സോഷ്യൽ വർക്കർ), രാജേഷ് നമ്പ്യാർ(ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് മെമ്പർ), ബിനു കുന്നന്താനം (ഓ ഐ സി സി), രാജു കല്ലുംപുറം (ഓ ഐ സി സി), നിസാർ ഉസ്മാൻ (കെ എം സി സി), അബ്ദുൽ ലത്തീഫ് കൊയിലാണ്ടി (തണൽ), രാജീവൻ (ഐ സി ആർ എഫ് മെമ്പർ), വോളന്റീർ സപ്പോർട്ട് പേൾ ബഹ്‌റൈൻ എന്നിവരും പങ്കെടുത്തു. വടം വലി മത്സരത്തിന് മെഡിക്കൽ പിന്തുണ നല്കിയത് അൽ ഹിലാൽ മെഡിക്കൽ സെന്റർ ആയിരുന്നു. ടഗ്ഗ് ഓഫ് വാർ ടൂർണമെന്റ് ഇൻചാർജ് ഒഫീഷ്യൽസ് രഞ്ജിത്ത് ബാബു, ശരത് സുരേന്ദ്രൻ, രതിൻ തിലക്, ഷാജി ആന്റണി, അരുൺ ഹർഷൻ, ഷൈജു കണ്ണൂർ, സജീവ് എന്നിവർ മത്സരം നിയന്ത്രിച്ചു.
വടം വലിക് ഒപ്പം നടന്ന മിന്നൽ ബീറ്റ്‌സിലെ കലാകാരന്മാരുടെ നാടൻ പാട്ട് കാണികളുടെ ഹൃദയം കീഴടക്കി. വടം വലി മത്സരത്തിനും പൊതു സമ്മേളനത്തിനും വളരേ മികവുറ്റ രീതിയിൽ mc ആയി പ്രവർത്തിച്ച ഷമീർ പൊന്നാനിക്ക് മൊമെന്റോ നൽകി ആദരിച്ചു . ചടങ്ങിൽ ടഗ്ഗ് ഓഫ് വാർ അസോസിയേഷൻ ഒഫീഷ്യൽ അംഗം ഷജിൽ ആലക്കൽ വിശിഷ്ടാതിഥികൾക്കും കടന്നുവന്ന എല്ലാ അംഗങ്ങൾക്കും നന്ദി അറിയിച്ചു.