bahrainvartha-official-logo
Search
Close this search box.

മലയാളി മോംസ് മിഡിൽ ഈസ്റ്റ്‌ ബഹ്‌റൈൻ ചാപ്റ്റർ അഞ്ചാം വാർഷികം ആഘോഷിച്ചു

New Project - 2022-11-12T005708.035

മനാമ: ഗൾഫ് പ്രവാസ ലോകത്തെ മലയാളി അമ്മമാരുടെ ഏറ്റവും വലിയ കൂട്ടായ്മയായ മലയാളി മോംസ് മിഡിൽ ഈസ്റ്റ്‌ ബഹ്‌റൈൻ ചാപ്റ്റർന്റെ അഞ്ചാം വാർഷിക സമ്മേളനം നവംബർ 4 ന് ഇന്ത്യൻ സ്‌കൂളിൽ വെച്ച് “റിവൈവൽ -2022” എന്ന പേരിൽ വിപുലമായ ആഘോഷങ്ങളോട് കൂടി നടന്നു. എംഎംഎംഇ ബഹ്‌റൈന്റെ അഞ്ചാംവാർഷിക ആഘോഷത്തോട് അനുബന്ധിച്ചു അമ്മമാരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

റിവൈവൽ 2022 സംഘാടക സമിതി ചെയർമാനും ബഹ്‌റൈൻ കാൻസർ കെയർ ഗ്രൂപ്പിന്റെ പ്രസിഡണ്ടുമായ ഡോക്ടർ പി.വി ചെറിയാൻ ആധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ പിയുഷ് ശ്രീവാസ്തവ, ഭാര്യ ശ്രീമതി മോണിക്ക ശ്രീവാസ്തവ, ചലച്ചിത്ര നടി മമ്ത മോഹൻ ദാസ് എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.

ബഹ്‌റൈൻ ചേംബർ ഓഫ് കോമഴ്സ് അംഗം ബത്തൂൽ ദാദാബായ്, അൽ ദോസ്രി ലോ മാനേജിങ് പാർട്ണർ സാദ് അൽ ദോസരി, സൽമാനിയ ഹോസ്പിറ്റൽ മോർച്ചറി വിഭാഗം ഹെഡ് ഡോ.റുബീന സകരിയ, ബഹ്‌റൈൻ ഓൺക്കോളജി വിഭാഗം ഡോ മറിയം ഫിദ, നൗറീൻ ഫാഷൻ സിഇഒ നൗറീൻ, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ബഹ്‌റൈൻ കെ എം സി സി പ്രസിഡണ്ട് ഹബീബ് റഹ്മാൻ, എയർ ഹോംസ് ട്രാവൽ മാനേജിംഗ് ഡയറക്ടർ നിതിൻ മത്തായി, മലബാർ ജ്വല്ലേഴ്‌സ് എക്സിക്യൂട്ടിവ് ഡയറക്ടർസ് മറ്റു സാമൂഹിക ആരോഗ്യ മേഖലയിലെ വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

ഭാരവാഹികൾ ആയ ഷിഫ സുഹൈൽ സ്വാഗതം പറഞ്ഞു, ഷെറിൻ ഷൗക്കത്ത്അലി നന്ദി അറിയിച്ചു , ഷഫീല യാസിർ, സ്മിത ജേക്കബ്, ഷൈമ പ്രജീഷ്, ഷബ്‌ന അനബ്, തുഷാര മനേഷ്, രാജലക്ഷ്മി സുരേഷ് എന്നിവർ അതിഥികൾക് ഉപഹാരങ്ങൾ നൽകി. അവതാരകരായ ഇന്ദിര, സജ്ന ഷഫീക്, നിഷ കോശി, പ്രജീഷ ആനന്ദ്, എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. മുഖ്യ പ്രോഗ്രാം കോർഡിനേറ്റർ ആയ അഞ്ജു ശിവദാസ് നെ വേദിയിൽ ആദരിച്ചു. ആയിരത്തോളം അമ്മമാരും അവരുടെ കുടുംബങ്ങളും പരിപാടിയിൽ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!