മനാമ: റോട്ടറി ക്ലബ് ഓഫ് സൽമാനിയയിലെ റാഫ്റ്റ് റേസ് വാർഷിക ധനസമാഹരണ സ്പോൺസർമാരെ ആദരിക്കൽ ചടങ്ങ് ബഹ്റൈനിലെ ഗോൾഡൻ ട്യൂലിപ്പിൽ നടന്നു. ഈ വർഷം അൽ ബന്ദർ ഹോട്ടൽ ആൻഡ് റിസോർട്ട് , സിട്രയിൽ നടന്ന റേസിൽ ഇരുപത്തി നാല് ടീമുകൾ പങ്കെടുത്തു. BD 25,000 കൂടുതൽ പണം സ്വരൂപിച്ചു. ‘ചലഞ്ച് ഡിസെബിലിറ്റി’ എന്ന തീം മിൽ നടത്തിയ റേസിൽ ലഭിച്ച പണം മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന വ്യക്തികൾക്ക് സമർപ്പിച്ചു.
ചടങ്ങിൽ ക്രെഡിമാക്സ്, ഡിഎച്ച്എൽ എന്നിവരെ പ്ലാറ്റിനം സ്പോൺസർമാരായി പരിഗണിച്ചു. എൻ.ബി.ബി ഗോൾഡൻ സ്പോൺസർ അംഗീകാരവും കരസ്ഥമാക്കി. 1976 ൽ ആരംഭിച്ച റാഫ്റ്റ് റേസ് BD 2 മില്യണിൽ കൂടുതൽ പണം ബഹ്റൈനിലെ വിവിധ ചാരിറ്റികളിലേക്കായി നേടിയിടുണ്ട്.