ബി കെ.എസ് – ഡിസി അന്താരാഷ്ട്ര പുസ്തകമേളയിൽ ഇന്ന് ശശി തരൂരും ജോസഫ് അന്നക്കുട്ടി ജോസും

New Project - 2022-11-13T100637.284

മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്നുവരുന്ന 6-ാമത് ബി കെ.എസ് – ഡിസി അന്താരാഷ്ട്ര പുസ്തകമേളയിൽ ഇന്ന് പ്രശസ്ത വാഗ്മിയും പാർലമെൻ്റംഗവും ഗ്രന്ഥകാരനുമായ ശശി തരൂർ പങ്കെടുക്കും. പ്രമുഖ റേഡിയോ അവതാരകനും എഴുത്തുകാരനുമായ ജോസഫ് അന്നക്കുട്ടി ജോസിൻ്റെ പുതിയ പുസ്തകത്തിൻ്റെ പ്രകാശനവും ഇന്നു നടക്കും.

വൈകിട്ട് ആറ് മണിക്കാണ് ശശി തരൂർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനവും മുഖാമുഖവും. ശശി തരൂർ രചിച്ച പുസ്തകങ്ങൾ അദ്ദേഹത്തിൻ്റെ കൈയ്യൊപ്പോടെ വേദിയിൽ നിന്നും നേരിട്ട് വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് എന്ന് സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ള അറിയിച്ചു.

പുസ്തകമേളയിൽ ഇന്നലെ നടന്ന സാംസ്കാരിക സമ്മേളനത്തിൽ ലോകപ്രസിദ്ധ ഇന്ത്യൻ ടെലിവിഷൻ അവതാരകനും മാധ്യമ പ്രവർത്തകനുമായ കരൺ ഥാപ്പറായിരുന്നു അതിഥി.

മലയാളത്തിലും ഇംഗ്ലീഷിലുമുള്ള അയ്യായിരത്തോളം ശീർഷകങ്ങളിലായി ഒരു ലക്ഷത്തോളം പുസതകങ്ങളാണ് ഇത്തവണത്തെ പുസ്തകോത്സവത്തിന് എത്തിച്ചിട്ടുള്ളത്. കുട്ടികൾക്കു വേണ്ടിയുള്ള പുസ്തകങ്ങളുടെ വലിയ ശേഖരം മേളയുടെ പ്രത്യേകതയാണ്. കൂടാതെ കുട്ടികൾക്ക് കഥ പറയാനും കഥ കേൾക്കാനുമുളള “കഥയിടം”, തത്സമയ ചോദ്യോത്തര സമ്മാന പരിപാടിയായ സ്പോട്ട് ക്വിസ് എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ബഹ്റൈനിലെ പ്രവാസി ചിത്രകാരന്മാരുടെയും സ്വദേശി ചിത്രകാരന്മാരുടെയും ചിത്രങ്ങളുടെ പ്രദർശനവും നടന്നു വരുന്നു.

പ്രശസ്ത ഫിക്ഷൻ എഴുത്തുകാരനും ബാഹുബലി സീരീസിൻ്റെ രചയിതാവുമായ ആനന്ദ് നീലകണ്ഠനാണ് പുസ്തക കോത്സവത്തിലെ നാളത്തെ (14.11 .2022 )അതിഥി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!