മനാമ: നീതി നീങ്ങുന്ന ലോകം; നീതി നിറഞ്ഞ തിരുനബി (സ്വ) എന്ന ശീർഷകത്തിൽ സമസ്ത ബഹ്റൈൻ ആചരിച്ചു വരുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസകാലമായി നടത്തിവരുന്ന വിവിധയിനം പരിപാടികൾക്ക് പരിസമാപ്തി കുറിച്ചു.
ഈസാ ടൗൺ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ട സമാപന പൊതുസമ്മേളനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മുഖ്യാതിഥിയായി പങ്കെടുത്ത സമ്മേളനം ബഹ്‌റൈൻ ശൂറാ കൗൺസിൽ ജഡ്ജ് ശൈഖ് ഹമദ് സാമി ഫാളിൽ അൽ ദോസരി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ബഹ്റൈൻ സ്വദേശി പൗരപ്രമുഖർ , സമസ്ത ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ , ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, കെ.എം സി .സി പ്രസിഡന്റ് ഹബീബ് റഹ് മാൻ എന്നിവർ ആശംസകൾ നേർന്നു.
കെ.എം സി .സി ജന: സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, സമസ്ത ബഹ്റൈൻ കേന്ദ്ര ഭാരവാഹികളായ , സയ്യിദ് യാസർ ജിഫ്രി മുഹമ്മദ് മുസ്ലിയാർ, എടവണ്ണപ്പാറ, സൈദ് മുഹമ്മദ് വഹബി , മുസ്ഥഫ കളത്തിൽ, അശ്റഫ് കാട്ടിൽപ്പീടിക, ശഹീർ കാട്ടാമ്പള്ളി, ശറഫുദീൻ മാരായമംഗലം, ശാഫി വേളം, നൗശാദ് ഹമദ് ടൗൺ, ബഹ്റൈൻ ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി റഷീദ് ഫൈസി കമ്പളക്കാട്, എസ് കെ എസ് എഫ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട്, സാമൂഹിക പ്രവർത്തകരായ കെ.ടി സലീം, ബഷീർ അമ്പലായി, ശൗക്കത്തലി, ചെമ്പൻ ജലാൽ, റഫീഖ് അഹമ്മദ്, ആസ്റ്റർ ഹെൽത്ത് സെന്റർ മാനേജർ ശാനവാസ്, സമസ്ത ഏരിയ കോഡിനേറ്റർമാരായ അശ്‌റഫ് അൻവരി ചേലക്കര, ഹാഫിള് ശറഫുദ്ദീൻ മൗലവി, ശംസുദ്ദീൻ ഫൈസി, അസ്ലം ഹുദവി, ബശീർ ദാരിമി, എന്നിവർ വേദിയിൽ സന്നിഹിതരായി.
സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾകും സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾക്കുമുള്ള സമസ്ത ബഹ്റൈന്റെ സ്നേഹാദരം ബഹ്‌റൈൻ ശൂറാ കൗൺസിൽ ജഡ്ജ് ശൈഖ് ഹമദ് അൽ ദോസരി കൈമാറി. ബഹ്റൈനിലെ കോവിഡിന്റെ പ്രതിസന്ധി കാലത്ത് ചെയ്ത സേവനങ്ങൾ മുൻ നിർത്തി സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റി അതിന്റെ ഏരിയ കമ്മിറ്റികൾക്കും, പോഷക ഘടകങ്ങൾക്കും പ്രശംസാപത്രം കൈമാറി.
മീലാദ് കാമ്പയിൻ കമ്മിറ്റി ചെയർമാൻ സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ എസ്.എം അബ്ദുൽ വാഹിദ് സ്വാഗതവും സമസ്ത ബഹ്റൈൻ ജന.സെക്രട്ടറി വി.കെ കുഞ്ഞഹമദ് ഹാജി നന്ദിയും പറഞ്ഞു. ഒരു മാസക്കാലമായി നടന്നു വരുന്ന പരിപാടിയുടെ മുഴുവൻ സജ്ജീകരണങ്ങളിലും എസ് കെ എസ് എസ് എഫ് വിഖായ വളണ്ടിയർമാരുടെ ആത്മാർത്ഥ സേവനം ശ്രദ്ധേയമായി.
പരിപാടിയുടെ വിജയത്തിനായ് സഹകരിച്ച എല്ലാവർക്കും മീലാദ് കാമ്പയിൻ സ്വാഗത കമ്മിറ്റി നന്ദി അറിയിച്ചു.