മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഡി.സി ബുക്സുമായി സഹകരിച്ചു നടത്തുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നവംബർ 15 ചൊവ്വാഴ്ച സാഹിത്യകാരൻ എം. മുകുന്ദനും ചെറുകഥാകൃത്തും പത്രപ്രവർത്തകനുമായ ജോസ് പനച്ചിപ്പുറവും പങ്കെടുക്കും. രാത്രി എട്ട് മണിക്ക് നടക്കുന്ന പരിപാടിയിൽ ഇരുവരും പ്രഭാഷണം നടത്തും. ഇന്ത്യയിലെ യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ അമീഷ് തൃപാഠിയുമായുള്ള വെർച്യുൽ സംവാദം ഇന്ന് വൈകിട്ട് 7.30ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.