കെ.എം.സി.സി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ‘ബുഖാറ കോൺഫറൻസ്‌ മീറ്റ്‌’ സംഘടിപ്പിച്ചു

WhatsApp Image 2022-11-15 at 11.18.01 AM

മനാമ: ബഹ്റൈൻ കെ.എം.സി.സി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ‘ബുഖാറ കോൺഫറൻസ്‌ മീറ്റ്‌’ സംഘടിപ്പിച്ചു. മനാമ കെ.എം.സി.സി ഓഫിസിലെ ഹൈദരലി ശിഹാബ്‌ തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ. മുരളീധരൻ എം.പി ഉദ്‌ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ കാസിം നൊച്ചാട്‌ അധ്യക്ഷത വഹിച്ചു.

മുസ്‍ലിംലീഗ്‌ കോഴിക്കോട്‌ ജില്ല സെക്രട്ടറി സി.പി.എ. അസീസ് മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ ബഹ്‌റൈൻ കെ.എം.സി.സി പ്രസിഡന്റ്‌ ഹബീബ്‌ റഹ്‌മാൻ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, ഒ.ഐ.സി.സി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ബഷീർ അമ്പലായി, കെ.എം.സി.സി കോഴിക്കോട്‌ ജില്ല പ്രസിഡന്റ്‌ ഫൈസൽ കോട്ടപ്പള്ളി, ജനറൽ സെക്രട്ടറി അഷ്‌റഫ്‌ അഴിയൂർ, ട്രഷറർ സുഹൈൽ മേലടി, ഓർഗനൈസിങ് സെക്രട്ടറി പി.കെ. ഇസ്‌ഹാഖ്‌, ഒ.ഐ.സി.സി ജില്ല പ്രസിഡന്റ്‌ ഷമീം, മുസ്‍ലിംലീഗ്‌ മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ ആവള ഹമീദ്‌ തുടങ്ങിയവർ പങ്കെടുത്തു.

കോഴിക്കോട്‌ ജില്ല വൈസ്‌ പ്രസിഡന്റ്‌ ഫൈസൽ കണ്ടീത്താഴ മണ്ഡലം കമ്മിറ്റിയുടെ പുതിയ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. ബഹ്‌റൈനിലെ ജീവകാരുണ്യ മേഖലയിൽ സമഗ്ര സംഭാവനകൾ നൽകിയതിന് മുൻ കെ.എം.സി.സി പ്രസിഡന്റ്‌ കെ.പി. കുഞ്ഞബ്ദുല്ലയുടെ സ്മരണാർഥം മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ അവാർഡ്‌ കരീം കുളമുള്ളത്തിന് കെ. മുരളീധരൻ എം.പി സമ്മാനിച്ചു. ബിസിനസ് മേഖലയിലെയും ജീവകാരുണ്യ മേഖലയിലെയും സംഭാവനകളെ മുൻനിർത്തി അഷ്‌റഫ്‌ മായഞ്ചേരി, ഇബ്രാഹിം പുതുശ്ശേരി, മുഹമ്മദ്‌ മീത്തലെവീട്ടിൽ എന്നിവർക്കും 40 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ യാത്ര തിരിക്കുന്ന പി.കെ. മൊയ്തുവിനും മികച്ച സാമൂഹിക പ്രവർത്തനത്തിന് മൊയ്തീൻ പേരാമ്പ്രക്കും കെ. മുരളീധരൻ എം.പി ഉപഹാരം നൽകി ആദരിച്ചു.

കോഴിക്കോട്‌ ജില്ല വൈസ്‌ പ്രസിഡന്റ്‌ അഷ്‌റഫ്‌ നരിക്കോടൻ, മുൻ മണ്ഡലം പ്രസിഡന്റ്‌ മൊയ്‌തീൻ പേരാമ്പ്ര, മുൻ ജില്ല വൈസ്‌ പ്രസിഡന്റ്‌ അസീസ്‌ പേരാമ്പ്ര, അമ്മത്‌ ആവള, മണ്ഡലം ഭാരവാഹികളായ കുഞ്ഞമ്മദ് കല്ലൂർ, സമദ്‌ മുയിപ്പോത്ത്‌, റഷീദ്‌ വാല്യക്കോട്‌, ഷഫീഖ്‌ അരിക്കുളം, അമീർ തോലേരി, നൗഷാദ്‌ കീഴ്പ്പയൂർ, ഒ.പി. അസീസ്‌ ചേനായി തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി നസീം പേരാമ്പ്ര സ്വാഗതവും സെക്രട്ടറി അദീബ്‌ പാലച്ചുവട്‌ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!