bahrainvartha-official-logo
Search
Close this search box.

ബി കെ എസ് പുസ്തകോത്സവ വേദിയിൽ ഇന്ന് എം. മുകുന്ദന്റെ ചെറുകഥ ‘ഡൽഹി 1980’ ൻറെ നാടകാവിഷ്കാരം അരങ്ങേറും

New Project - 2022-11-16T131651.424

മനാമ: ബഹ്‌റൈൻ കേരളീയ സമാജവും ഡി സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ നവംബർ 16 ബുധനാഴ്ച എം മുകുന്ദനും ജോസ് പനിച്ചിപ്പുറവും അതിഥികളായെത്തും. മികച്ച പരിപാടികളുമായി തുടരുന്ന പുസ്തകോത്സവം നവമ്പർ 20 ന് സമാപിക്കും.

പ്രിയ എഴുത്തുകാരായ എം മുകുന്ദനും ജോസ് പനിച്ചിപ്പുറവുമായുള്ള മുഖാമുഖം, പരിപാടിക്ക് മാറ്റ് കൂട്ടുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള പറഞ്ഞു. വൈകീട്ട് 8മണിക്ക് എം. മുകുന്ദന്റെ ചെറുകഥയായ “ഡൽഹി 1980” ലഘു നാടകമായി വേദിയിൽ അവതരിപ്പിക്കും.

സമാജം സ്കൂൾ ഓഫ് ഡ്രാമയും, ചിൽഡ്രൻസ് വിങ്ങും സംയുക്തമായി അവതരിപ്പിക്കുന്ന ഈ ലഘു നാടകം സ്ക്രിപ്റ്റ്, സംവിധാനം എന്നിവ നിർവ്വഹിചിരിക്കുന്നത് മനോഹരൻ പാവറട്ടിയും സഹസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജയ രവികുമാറുമാണ്. കൂടാതെ വിനോദ് അളിയത്ത്, സനൽ കുമാർ ചാലക്കുടി, ശ്രീജിത്ത്‌ ശ്രീകുമാർ, അശോകൻ, സുബിൻ പോവിൽ, മനോഹരൻ പാവറട്ടി, ആൽബി സനൽ, മാളവിക ബിനോജ് എന്നിവരോടൊപ്പം അലോറ മനേക്ഷ്, അൻലിൻ ആഷ്‌ലി, പാർവതി വിനൂപ് കുമാർ, അവന്തിക അഭിലാഷ്, സാറ ലിജിൻ, അൻലിയ രാജേഷ്, അനിക അഭിലാഷ്, അനന്യ അഭിലാഷ്, സീവ മനേക്ഷ്, നിരഞ്ജന രഘുനന്ദൻ, അക്ഷിത വൈശാഖ്, ബെറ്റ്ലിൻ ബോണി, മിത്ര വിനോദ്, ശ്രദ്ധ ജയകുമാർ, ശ്വേത കുമാർ, ദിമഹി ജയരാജ്‌, ഇശൽ മെഹർ ഹാഷിം, സിദ്ദി രാജേഷ്, ശ്രീനിക അനീഷ്‌, മീനാക്ഷി ഉദയൻ, രോഷ്നി റോഷൻ എന്നിവരും ഈ നാടകത്തിൽ വേഷമിടുന്നുണ്ട്.

വേദി സജ്ജീകരണം സുരേഷ് അയ്യമ്പള്ളി, ചമയം സജീവൻ കണ്ണപുരം, ശബ്ദ നിയന്ത്രണം പ്രദീപ്, സംഗീത നിയന്ത്രണം അശ്വനി സെൽവരാജ്, ദീപ നിയന്ത്രണം വിഷ്ണു നാടക ഗ്രാമം, ഡാൻസ് കോർഡിനേഷൻ രമ്യ ബിനോജ്, ശ്രീവിദ്യ വിനോദ്, പോസ്റ്റർ ഡിസൈൻ ഹരീഷ് മേനോൻ, സാങ്കേതിക സഹായം അജിത് നായർ, ലിസൻ, രജിത അനി, പ്രേംജി, ഷുഹൈബ് എന്നിവരാണ് നിർവ്വഹിച്ചിരിക്കുന്നത്.

BKS -DC പുസ്തകോത്സവം ഏഴാം ദിനമായ നവംബർ 16ന് ഡൽഹിയുടെ എഴുത്തുകാരൻ എം മുകുന്ദന്റെ സാന്നിധ്യത്തിൽ തന്നെ ഈ നാടകം അവതരിപ്പിക്കുന്നത് ആളുകൾക്ക് വളരെ ആസ്വാദ്യകരമാവുമെന്ന് സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ അഭിപ്രായപ്പെട്ടു. പരിപാടിയിലേക്കു ഏവരെയും ബഹ്‌റൈൻ കേരളീയ സമാജത്തിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!