മനാമ: കെ.എം.സി.സി ബഹ്റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി നടത്തിവരുന്ന കംപാഷൻ-22 ത്രൈമാസ കാമ്പയിനിന്റെ ഭാഗമായി വോളിബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച ഉച്ച രണ്ടു മുതൽ അൽ ആലി സ്പോർട്സ് ക്ലബിലാണ് മത്സരം. ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റിയിൽനിന്നുള്ള ആറു ടീമുകൾ പങ്കെടുക്കും.
കാമ്പയിനിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ്, ഫുട്ബാൾ ടൂർണമെന്റ്, ആരോഗ്യക്ലാസ്, അൽഅമാന കാമ്പയിൻ, നോർക്ക, പ്രവാസി വെൽഫെയർ സ്കീം കാമ്പയിൻ, കുടുംബസംഗമം, റിലീഫ് പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തുമെന്ന് ഈസ്റ്റ് റിഫ ഭാരവാഹികൾ അറിയിച്ചു.