മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ പുസ്തകങ്ങളുടെ പുതിയ സ്റ്റോക്കുകൾ എത്തിച്ചേർന്നതായി ബുക്ക് ഫെസ്റ്റ് സംഘാടകർ അറിയിച്ചു. ചില സാങ്കേതിക കാരണങ്ങളാൽ വൈകിയ ഇംഗ്ലീഷ് മലയാളം ബുക്കുകളാണ് ഇപ്പോൾ സമാജത്തിൽ പ്രദർശനത്തിനും വിൽപ്പനക്കുമെത്തിയിരിക്കുന്നതെന്ന് സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ളയും വർഗ്ഗീസ് കാരക്കലും അറിയിച്ചു. ഇംഗ്ലിഷ് മലയാളം ക്ലാസിക്കുകൾ, ഫിക്ഷനും നോൺ ഫിക്ഷനുമടക്കം നിരവധി പുസ്തകങ്ങളാണ് പുതിയതായി എത്തിച്ചേർന്നിരിക്കുന്നതെന്നും ബുക്ക് ഫെയർ സന്ദർശിക്കാൻ ഏവരോടും അഭ്യർത്ഥിക്കുന്നതായും സമാജം ഭാരവാഹികൾ പത്രക്കുറിപ്പിൽ പറഞ്ഞു.