ദുബായ്: വിവിധ ഗൾഫ് രാജ്യങ്ങളിൽ കല്യാൺ ജുവെല്ലേഴ്‌സ് ഔട്ലെറ്റുകളിൽ നിന്ന് ഷോപ്പിങ് നടത്തിയവരിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ടവർക്കായി ദുബായ് ഗ്രാൻഡ് ഹയാത്തിൽ നടത്തിയ “മീറ്റ് ആൻഡ് ഗ്രീറ്റ് വിത്ത് ഷാരുഖ് ഖാൻ “എന്ന പരിപാടിയിൽ ആരാധകർ ആനന്ദത്തിൽ ആറാടുന്ന അനുഭവം ഉണ്ടായി. ഷാരുഖ് വേദിയിൽ എത്തുന്നതിനു മുൻപുള്ള നിമിഷങ്ങളിൽ അവതാരക മാളവികയ്‌ക്കൊപ്പം നിരവധി ആരാധകർ ഷാരൂഖിന്റെ പാട്ടുകൾ പാടുകയും നൃത്തം വയ്ക്കുകയും ചെയ്തു.
https://www.facebook.com/dubaivartha/videos/347525732774658/
ഒരു ബ്രാൻഡിന്റെ അംബാസഡർ ആകുമ്പോൾ അവരുടെ വിശ്വാസ്യത താൻ കണക്കിലെടുക്കുമെന്നും കല്യാണിന്റെ കാര്യത്തിൽ അത് തനിക്ക് നൂറ് ശതമാനം ബോധ്യമായതാണെന്നും ഷാരുഖ് പറഞ്ഞു. സാധാരണക്കാരായ നല്ലവരായ ആളുകളാണ് തന്റെ ഇൻസ്പിറേഷൻ എന്ന് ഒരു ചോദ്യത്തിന് മറുപടിയായി ഷാരുഖ് ഖാൻ പറഞ്ഞു. ഏതൊരാൾക്കും അവരവരുടെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ കഴിയുന്നതാണ് ജീവിതത്തിലെ ഏറ്റവും മികച്ച കാര്യമെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
യുഎ ഇ , ഒമാൻ , കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിൽ കഴിയുന്ന വിവിധ പ്രവാസികളും സ്വദേശികളും ഇതിൽ പങ്കെടുക്കാനെത്തി. കല്യാൺ ജൂവല്ലേഴ്‌സ് ചെയർമാൻ T S കല്യാണരാമൻ , എക്സികുട്ടീവ് ഡിറക്ടർമാരായ രമേശ് കല്യാണരാമൻ , രാജേഷ് കല്യാണരാമൻ എന്നിവരും കല്യാൺ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. കല്യാൺ ബിൽഡേഴ്സിന്റെ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.
കല്യാൺ സ്റ്റോറുകളിൽ നിന്ന് പർച്ചേസ് ചെയ്യുന്നവർക്ക് ഇങ്ങനെ എന്നും ഓർക്കുന്ന സർപ്രൈസ് ജീവിതാനുഭവങ്ങൾ സമ്മാനിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധ രാണെന്ന് കല്യാൺ മാനേജ്‌മന്റ് വ്യക്തമാക്കി. ജിസിസി രാജ്യങ്ങളിൽ നിന്നെത്തിയവർക്കു ഷാരൂഖ് സെൽഫി എടുത്തും പാട്ടു പാടിച്ചും നൃത്തം ചെയ്യിച്ചും അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ചു.