സാംസ സാംസ്‌കാരിക സമിതി വിഷു ഈസ്റ്റെർ ആഘോഷവും വനിതാ വേദി സ്ഥാനാരോഹണവും സംഘടിപ്പിച്ചു

സാംസ സാംസ്‌കാരിക സമിതിയുടെ ഈ വർഷത്തെ വിഷു ഈസ്റ്റെർ ആഘോഷവും 2019-20 ലെ വനിതാവേദിയുടെ സ്ഥാനാരോഹണവും കർണാടക സോഷ്യൽ ക്ലബ്ബിൽ വച്ചു നടത്തപ്പെട്ടു. ശ്രീലങ്കയിൽ നടന്ന സ്ഫോടന പരമ്പരകളിൽ ജീവൻ പൊലിഞ്ഞവർക്കു ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ടു തുടങ്ങിയ ചടങ്ങിൽ നിർമല ജേക്കബ് സ്വാഗതവും ഇൻശാ റിയാസ് അധ്യഷതയും വഹിച്ചു. മുഖ്യ അതിഥി ആയ പ്രമുഖ സാഹിത്യകാരി ശ്രീമതി ഷബിനി വാസുദേവ് ഭദ്രദീപം കൊളുത്തി ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ ജിജോ ജോർജ്, റിയാസ് കല്ലമ്പലം, ബാബുരാജ് മാഹി, മുരളി കൃഷ്ണൻ, അനിൽ കുമാർ എന്നിവർ ആശംസകൾ അർപ്പിക്കുകയും സൂര്യ സോമ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

സാംസ അംഗങ്ങൾ അവതരിപ്പിച്ച വിഷു ഈസ്റ്റെർ സ്കിറ്റ്, ഡാൻ ടിയ ഡാൻസ് , ഡബ് മാഷ് , സ്പോട്ട് ക്വിസ് , നൃത്ത ഇനങ്ങൾ മറ്റു കലാ പരിപാടികൾ വ്യത്യസ്തത കൊണ്ടും നിലവാരം കൊണ്ടും ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. പരിപാടികൾക്ക് എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി. പുതിയ 16 അംഗ എക്സിക്യൂട്ടിവിൽ നിന്ന് സിതാര മുരളീകൃഷ്ണൻ പ്രസിഡന്റായും, അമ്പിളി സതീഷ് സെക്രട്ടറിയായും, ഗീത ബാലു ട്രഷറർ ആയും ചുമതല ഏറ്റു.