മനാമ: ബഹ്റൈൻ കേരളീയസമാജവും ഡി.സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ ബഹ്റൈനിൽ എത്തിയ ശശി തരൂർ എം.പി ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്‌തവയെ സന്ദർശിച്ചു. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെക്കുറിച്ചും ഇരുരാജ്യങ്ങളും വളരെ കാലമായി മുന്നോട്ടുകൊണ്ടുപോകുന്ന ഊഷ്‌മള ബന്ധങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു.