ദോഹ: ഗ്രൂപ്പ് എ യിലെ രണ്ടാം മത്സരത്തില്‍ സെനഗലിനെ എതിരില്ലാതെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി നെതര്‍ലന്‍ഡ്സ് . ആദ്യ പകുതിയിൽ ഗോൾ രഹിത സമനിലയിൽ മുന്നോട്ട് പോയ ആവേശകരമായ മൽസരത്തിന്റെ ഗതി രണ്ടാം പകുതിയിൽ മാറി മറിയുകയായിരുന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് രണ്ട് ഗോളുകളും പിറന്നത്. 84ആം മിനിറ്റിൽ ഡിയോങ് നൽകിയ ക്രോസ് ഡിഫൻഡേഴ്സിന് ഇടയിലൂടെ കുതിച്ച കോഡി ഗാക്പോ ഹെഡ് ചെയ്ത് സെനഗലിന്‍റെ വലയിൽ എത്തിക്കുകയായിരുന്നു. ഇഞ്ച്വറി ടൈമിന്റെ അവസാന മിനുട്ടില്‍ ക്ലാസൻ കൂടി ഗോൾ നേടിയതോടെ ഓറഞ്ചു പട ഖത്തര്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യ ജയമുറപ്പിച്ചു.. ഇതോടെ ഗ്രൂപ്പ് എ യിൽ നെതര്ലാന്റ് ഒന്നാമതായി. കഴിഞ്ഞ ദിവസം ആതിഥേയരായ ഖത്തറിനെ പരാജയപ്പെടുത്തിയ ഇക്വഡോറാണ് രണ്ടാമത്.
