മനാമ: കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച റിലാക്സ് 22 കുടുംബസംഗമത്തോടനുബന്ധിച്ച് നടന്ന പാചകമത്സരം രുചിവൈവിധ്യങ്ങളുടെ നിറക്കൂട്ടായി മാറി. പ്രഥമ കെ.എം.സി.സി വൈലി ഷെഫ് -22 പുരസ്കാരത്തിന് ഫാത്തിമ ഫഹ്മിദ ഫിറോസ് അർഹയായി. ബെസ്റ്റ് പെർഫോർമർ പുരസ്കാരം നൂർജഹാൻ ഖമറുദ്ദീനും ഗുഡ് പെർഫോമർ പുരസ്കാരം സബ്രീന ജലീലിനും ലഭിച്ചു.
മുസ്ലിം ലീഗ് കോഴിക്കോട് ജില്ല സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.കെ. ഇസ്ഹാഖ് വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാൻ പാചക മത്സര വിജയികളെ പ്രഖ്യാപിച്ചു. ബെസ്റ്റ് പെർഫോർമർ അവാർഡ് ജേതാവിനെ അസീസ് മാസ്റ്ററും ഗുഡ് പെർഫോർമർ അവാർഡ് ജേതാവിനെ കെ.എം.സി.സി ജില്ല പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളിയും ആദരിച്ചു. ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ച സുബൈദ അബ്ദുൽ റസാഖ്, കെ.വി. സജില എന്നിവർക്കുള്ള ഉപഹാരങ്ങൾ സംസ്ഥാന നേതാക്കളായ കുട്ടൂസ മുണ്ടേരി, ശരീഫ് കോറോത്ത് എന്നിവർ സമ്മാനിച്ചു. വിധികർത്താക്കളായ യു.കെ. ബാലൻ, വ്ലോഗർ അഭി ഫിറോസ്, ഷെഫ് രതീഷ് എന്നിവർക്കുള്ള ഉപഹാരം റസാഖ് മൂഴിക്കൽ, കെ.കെ. അഷ്റഫ്, സുഹൈൽ മേലടി എന്നിവർ നൽകി.
കൺവീനർ ഷാഫി വേളം സ്വാഗതവും കോഓഡിനേറ്റർ മുനീർ ഒഞ്ചിയം നന്ദിയും പറഞ്ഞു.