bahrainvartha-official-logo
Search
Close this search box.

സ്കൂൾ ഡയറിയിൽ പറയാത്ത മാസത്തിൽ ധൃതി വെച്ച് ഫെയര്‍ നടത്തുന്നത് സംശയാസ്പദം, പു​തി​യ ഭ​ര​ണ​സ​മി​തി മെ​ഗാ​ഫെ​യ​ർ ന​ട​ത്തു​ന്നതായിരുന്നു ഉചിതമെന്ന് യൂ പി പി

New Project - 2022-11-23T103453.074

മ​നാ​മ: കോ​വി​ഡ് പ്ര​തി​സ​ന്ധി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ, ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ നി​ല​വി​ൽ വ​രു​ന്ന പു​തി​യ ഭ​ര​ണ​സ​മി​തി മെ​ഗാ​ഫെ​യ​ർ ന​ട​ത്തു​ന്ന​തായിരുന്നു ഉ​ചി​ത​മെ​ന്ന് യു​നൈ​റ്റ​ഡ് പാ​ര​ന്റ്സ് പാ​ന​ൽ (യു.​പി.​പി) ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പാ​ഠ്യ​വി​ഷ​യ​ങ്ങ​ള്‍ എ​ടു​ത്തു​തീ​ര്‍ക്കേ​ണ്ട പ്ര​ധാ​ന​പ്പെ​ട്ട ദി​വ​സ​ങ്ങ​ള്‍ സ്കൂ​ള്‍ ഡ​യ​റി​യി​ല്‍പോ​ലും രേ​ഖ​പ്പെ​ടു​ത്താ​തെ​യാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍ക്കു​വേ​ണ്ടി മാ​റ്റി​വെ​ച്ച​ത്.

ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ ഫെ​യ​ര്‍ ന​ട​ത്തു​ന്ന​തി​ന് യു.​പി.​പി എ​തി​ര​ല്ലെ​ന്നും എ​ന്നാ​ല്‍, രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ള്‍ക്ക​നു​സൃ​ത​മാ​യി ര​ക്ഷി​താ​ക്ക​ളു​ടെ ഭ​ര​ണ​സ​മി​തി​യാ​ണ് ഫെ​യ​ർ ന​ട​ത്തേ​ണ്ട​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പരീക്ഷകളും, യുവജനോത്സവവും, പി.ടി.എ മീറ്റിംഗുകളും സ്പോര്‍ട്സ് ഡേയും ഒക്കെ കാരണം തിരക്കേറിയ ഈ സാഹചര്യത്തില്‍ അദ്ധ്യാപകരേയും കുട്ടികളേയും സമ്മര്‍ദ്ദത്തിലാക്കി ഇത്ര ധൃതി പിടിച്ച് മെഗാഫെയര്‍ നടത്തുന്നത് സാമ്പത്തിക ക്രമക്കേടിലൂടെ കോടികണക്കിന് രൂപ വഴിമാറ്റി വിടാനുള്ള ഗൂഢതന്ത്രത്തിന്‍റെ ശ്രമമാണോ എന്ന് സംശയിക്കുന്നതായി നേതാക്കൾ ആരോപിച്ചു.

മുന്‍ കാലങ്ങളില്‍ ഈ ഭരണസമിതി നടത്തിയ ഫെയറുകളുടെ വരവ് ചെലവ് കണക്കുകള്‍ ഇത് വരെ എവിടെയും വ്യക്തമായി വെളിപ്പെടുത്തിയിട്ടില്ല. സ്കൂളിന്‍റെ ഭാഗത്ത് നിന്നും ഒരു രക്ഷിതാവിന് എന്തെങ്കിലും അനാസഥ നേരിട്ടാല്‍ അത് എടുത്ത് കാണിക്കുകയോ മന്ത്രാലയത്തില്‍ പരാതിപ്പെടുകയോ ചെയ്താല്‍ അവരുടെ പേരില്‍ നിയമനടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് ഏത് തരം നീതിയാണെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.

കോ​വി​ഡ് ആ​നു​കൂ​ല്യം​കൊ​ണ്ടു മാ​ത്രം നീ​ട്ടി​ക്കി​ട്ടി​യ താ​ല്‍ക്കാ​ലി​ക അ​ധി​കാ​രം കോ​വി​ഡ് പ്ര​തി​സ​ന്ധി ക​ഴി​ഞ്ഞി​ട്ടും തു​ട​രു​ന്ന​ത് എ​ന്ത് ധാ​ർ​മി​ക​ത​യു​ടെ പേ​രി​ലാ​ണെ​ന്ന് ഭ​ര​ണ​സ​മി​തി വ്യ​ക്ത​മാ​ക്ക​ണം. ബ​ന്ധ​പ്പെ​ട്ട മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ അ​നു​മ​തി കി​ട്ടു​ന്ന​തി​നു​മു​മ്പ് അ​ച്ച​ടി​ച്ച് കു​ട്ടി​ക​ൾ വ​ഴി​യും മ​റ്റും വി​ത​ര​ണം ചെ​യ്ത ടി​ക്ക​റ്റി​ൽ നി​യ​മാ​നു​സൃ​ത​മ​ല്ലാ​തെ സ്കൂ​ളി​ന്റെ സീ​ൽ ദു​രു​പ​യോ​ഗം ചെ​യ്ത​ത് വ​ലി​യ അ​നാ​സ്ഥ​യാ​ണെ​ന്നും യു.​പി.​പി നേ​താ​ക്ക​ൾ ചൂണ്ടിക്കാട്ടി.

എ​ന്തെ​ങ്കി​ലും ധാ​ർ​മി​ക​ത​യും ആ​ത്മാ​ർ​ഥ​ത​യു​മു​ണ്ടെ​ങ്കി​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ യു.​പി.​പി ചെ​യ​ര്‍മാ​ൻ എ​ബ്ര​ഹാം ജോ​ണ്‍, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ര്‍ ശ്രീ​ധ​ര്‍ തേ​റ​മ്പി​ല്‍, യു.​പി.​പി നേ​താ​ക്ക​ളാ​യ ബി​ജു ജോ​ർ​ജ്, ഹ​രീ​ഷ് നാ​യ​ര്‍, ദീ​പ​ക് മേ​നോ​ന്‍, എ​ഫ്.​എം. ഫൈ​സ​ല്‍, ജ്യോ​തി​ഷ് പ​ണി​ക്ക​ർ, മോ​ഹ​ന്‍കു​മാ​ര്‍ നൂ​റ​നാ​ട്, അ​ബ്ബാ​സ് സേ​ഠ്, ജോ​ൺ ബോ​സ്കോ, ശ്രീ​കാ​ന്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!