മനാമ: അണ്ണൈ തമിഴ് മൺറം (എ.ടി.എം) ശിശുദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഇന്ത്യൻ ക്ലബിൽ നടന്ന പരിപാടിയിൽ ഖാലിദ് അബ്ദുറഹ്മാൻ സെലൈബീഖ്, ചൈൽഡ് ആൻഡ് ഫാമിലി ഫൗണ്ടേഷൻ സ്ഥാപകയും സി.ഇ.ഒയുമായ ഡോ. മറിയം അലമ്മാദി, ഇ.കെ. കാനൂ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് പ്രതിനിധി സമ ഹുസൈൻ സോവേദ്, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ കെ. ഗോപിനാഥ് മേനോൻ, തമിഴ് വാഗ്മിയും എഴുത്തുകാരിയുമായ ഡോ. പർവീൺ സുൽത്താന എന്നിവർ മുഖ്യാതിഥികളായിരുന്നു. പ്രദീപ് സ്വാഗതവും അണ്ണൈ തമിഴ് മൺറം പ്രസിഡന്റ് ജി.കെ. സെന്തിൽ നന്ദിയും പറഞ്ഞു. മുഖ്യാതിഥികളെ അണ്ണൈ തമിഴ് മൺറം വൈസ് പ്രസിഡന്റ് അബ്ദുൽ ബാസിത്തും ജനറൽ സെക്രട്ടറി എം. താമരൈ കണ്ണനും ചേർന്ന് ആദരിച്ചു. ആഘോഷത്തിന്റെ ഭാഗമായി വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറി.