ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ യുവജനോത്സവം ‘തരംഗ്’ ഫിനാലെ ഇന്ന്

WhatsApp Image 2022-11-23 at 12.02.32 PM

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മെ​ഗാ ഫെ​യ​റി​ന്റെ ഭാ​ഗ​മാ​യ ത​രം​ഗ് ഫി​നാ​ലെ ബു​ധ​നാ​ഴ്ച അ​ര​ങ്ങേ​റും. ഒ​രാ​ഴ്ച​യാ​യി ന​ട​ന്നു​വ​ന്ന ഇ​ന്ത്യ​ൻ സ്‌​കൂ​ൾ യു​വ​ജ​നോ​ത്സ​വ​മാ​യ ത​രം​ഗി​ന്റെ പ​ര്യ​വ​സാ​ന​മാ​ണ് ബു​ധ​നാ​ഴ്ച ഈ​സ ടൗ​ണി​ലെ സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന​ത്.

വൈ​കീ​ട്ട് അ​ഞ്ച് മു​ത​ൽ 11 വ​രെ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ യു​വ​ജ​നോ​ത്സ​വ​ത്തി​ലെ മി​ക​ച്ച നൃ​ത്ത ഇ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. ത​രം​ഗ് യു​വ​ജ​നോ​ത്സ​വ​ത്തി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ് നേ​ടി​യ ഹൗ​സി​നും ക​ലാ​പ്ര​തി​ഭ​ക​ൾ​ക്കു​മു​ള്ള സ​മ്മാ​ന​ദാ​ന​വും ന​ട​ക്കും. ന​വം​ബ​ർ 24നും 25​നും ന​ട​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി​യി​ൽ പ്ര​വേ​ശ​നം ടി​ക്ക​റ്റ് മു​ഖേ​ന ആ​യി​രി​ക്കും. 24ന് ​സി​ദ്ധാ​ർ​ഥ് മേ​നോ​നും മൃ​ദു​ല വാ​ര്യ​രും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി​യാ​ണ് മു​ഖ്യ ആ​ക​ർ​ഷ​ണം. സ​ച്ചി​ൻ വാ​ര്യ​ർ, ആ​വ​ണി, വി​ഷ്ണു ശി​വ, അ​ബ്ദു​ൽ സ​മ​ദ് എ​ന്നീ ഗാ​യ​ക​രും സം​ഘ​ത്തി​ലു​ണ്ട്. 25ന് ​ബോ​ളി​വു​ഡ്‌ ഗാ​യി​ക ഭൂ​മി ത്രി​വേ​ദി​യും സം​ഘ​വും ന​യി​ക്കു​ന്ന സം​ഗീ​ത നി​ശ അ​ര​ങ്ങേ​റും.

പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി നാ​ഷ​ന​ൽ സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പം പാ​ർ​ക്കി​ങ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്റ്റേ​ഡി​യ​ത്തി​ൽ​നി​ന്ന് സ്‌​കൂ​ളി​ലേ​ക്ക് ഷ​ട്ടി​ൽ ബ​സ് സൗ​ക​ര്യ​വു​മു​ണ്ട്. ഫെ​യ​ർ ടി​ക്ക​റ്റു​ക​ൾ സ്‌​കൂ​ളി​ലും ല​ഭ്യ​മാ​യി​രി​ക്കും.

സ​യാ​നി മോ​ട്ടോ​ഴ്‌​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മെ​ഗാ മേ​ള​യു​ടെ​യും ഫു​ഡ് ഫെ​സ്റ്റി​വ​ലി​ന്റെ​യും ഇ​വ​ന്റ്സ് പാ​ർ​ട്ണ​ർ സ്റ്റാ​ർ വി​ഷ​നാ​ണ്. സ്‌​കൂ​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും സി.​സി ടി.​വി നി​രീ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ഇ​ന്ത്യ​ൻ സ്‌​കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!